ഉറഞ്ഞാടുന്ന ദേശങ്ങൾ

മലയാളത്തിലെ പ്രിയപ്പെട്ട എഴുത്തുകാരൻ യു എ ഖാദർ നെ ക്കുറിച്ച് എൻ.ഇ.ഹരികുമാർ നിർമ്മിച്ച കഥാ ജീവിത ഡോക്യുമെൻററി ആണ് ഉറഞ്ഞാടുന്ന ദേശങ്ങൾ . ഖാദറിനെ പ്രസവിച്ച രണ്ട് ദിവസം കഴിയുമ്പോൾ അമ്മ മരിക്കുന്നു. ബർമ്മ ക്കാരിയായിരുന്ന അമ്മയുടെ മരണശേഷം പിതാവ്
7-വയസ്സുള്ള മകനെ രണ്ടാം ലോകമഹായുദ്ധകാലത്ത് കേരളത്തിലേക്ക് കൊണ്ടുവരുന്നു. പിന്നീട് 75ാം വയസ്സിൽ തന്റെ ജന്മനാട് സന്ദർശിക്കുന്നത് വളരെ വൈകാരീകമാണ്.
കഥയെ വെല്ലുന്ന ജീവിതത്തെ കുറിച്ച് കവിതപോലെ ഒരു സിനിമ . ലളിതമായ ഭാഷയും വടക്കൻ മലബാറിന്റെ മനോഹരമായ ദൃശ്യങ്ങളും ഹൃദ്യമാണ്. യു.എ. ഖാദർ എന്ന എഴുത്തുകാരന്റെ വേറിട്ട വിഷയങ്ങളും രജനാ വൈഭവങ്ങളും ഇവിടെ ദൃശ്യാവിഷ്കാരം ചെയ്തിരിക്കുന്നു. ഇതിന്റെ മനോഹരമായ വര നമ്പൂതിരിയും സഗീറും, സംഗീതം അറയ്ക്കൽ നന്ദകുമാർ , ഛായാഗ്രഹണം ഷംനാദ് ജലാൽ, അപ്പു ദാമോദരൻ എടുത്ത് പറയേണ്ടതാണ്.
എൻ.ഇ. ഹരികുമാറിന്റെ യു.എ. ഖാദർ എന്ന സാഹിത്യകാരന്റെ ജീവിതവും എഴുത്തും അദ്ദേഹത്തിന്റെ നാടുകളും ദൃശ്യവൽകരിച്ച ഈ ഡോക്യുമെന്ററി FFSI KERALA Region ന്റെ ffsikeralam.online കാണുക.


Write a Reply or Comment

Your email address will not be published. Required fields are marked *