Ammini

A day in the life of AMMINI, A cow from Kerala

കോവിഡ് കാലത്ത് ദൂരയാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്ന സമയത്ത് ആറു വയസുള്ള മകളെ കൂട്ടി ചെയ്ത സിനിമ ആണ് അമ്മിണി. അടുത്തുള്ള വീട്ടിലെ പശുവിന്റെ ഒരു ദിവസം പിന്തുടരുക എന്നതിൽ കവിഞ്ഞ് മറ്റൊരുദ്ദേശവും അമ്മിണി ഷൂട്ട് ചെയ്യുന്ന സമയത്ത് ഉണ്ടായിരുന്നില്ല. വീട്ടിൽ വളർത്തപ്പെടുന്ന ഒരു മൃഗത്തിന്റെ ജീവിതം എല്ലാ അർത്ഥത്തി ത്തിലും മനുഷ്യൻ നിയന്ത്രിക്കുന്നതാണ്. അമ്മിണിയെ തന്നെ നോക്കി സമയം ചെലവാക്കിയപ്പോൾ അവളുടെ കണ്ണിലൂടെ ലോകത്തെയും പതിയെ കണ്ടുതുടങ്ങിയത് പോലെ തോന്നി. നിയന്ത്രണങ്ങളിൽ പെട്ടുപോയ ഒരു കാലത്ത് വീട്ടിൽ വളർത്തുന്ന മൃഗവും വീടിനുള്ളിൽ ഇരിക്കപ്പെടുന്ന മനുഷ്യനും തമ്മിൽ അധികം ദൂരമില്ല.


2 Comments
  1. പി സി മോഹനന്‍

    October 16, 2021 at 11:57 pm

    അമ്മിണിയുടെ കണ്ണൂകളിലെ നിസ്സംഗത , അവളുടെ മേലിരുന്ന് അവളെ ശല്യപ്പെടുത്തുന്ന പ്രാണികള്‍ , മൂക്കുകയറിന്‍റെ ക്രൂരത , ദിവസങ്ങളുടെ യാന്ത്രികാവര്‍ത്തനം…..

    Reply
  2. പുതിയകാവ് വിജയൻ

    October 27, 2021 at 10:10 pm

    കാണികളുടെ ക്ഷമയെ പരീക്ഷിക്കരുത്…

    Reply

Write a Reply or Comment

Your email address will not be published. Required fields are marked *