അനന്തരം
അജയന്‍ എന്ന അജയകുമാറിന്റെ പല കഥകളിലൂടെയാണ് അനന്തരം നീങ്ങുന്നത്. പ്രസവവാര്‍ഡില്‍ വെച്ച് അമ്മയാല്‍ ഉപേക്ഷിക്കപ്പെട്ട അനാഥനായ അജയനെ അവിടെയുള്ള ഒരു ഡോക്ടര്‍ ഏറ്റെടുക്കുകയും സ്വന്തം മകനെ പോലെ വളര്‍ത്തുകയും ചെയ്യുന്നു. തന്റെ ഏറിയ പ്രതിഭയാലും ബുദ്ധിശക്തിയാലും വേറിട്ട ഒരു കുട്ടിയായിരുന്നു അവന്‍. അതിനാല്‍ തന്നെ സ്‌കൂള്‍ കാലത്തു തന്നെ അവന്‍ ഒറ്റപ്പെട്ടു.
സാമൂഹികമോ കുടുംബ പരമോ ആയ ബന്ധങ്ങളെക്കുറിച്ചുള്ള തീര്‍ച്ചയില്ലായ്മ അവനില്‍ നിറഞ്ഞു. അത് ചെറുപ്പത്തിലെ തന്നെ അവനെ വിഷാദവാനും ഉന്മാദിയുമാക്കി മാറ്റി. തന്റെ ജ്യേഷ്ഠസ്ഥാനത്തുള്ള ബാലുവിന്റെ നവ വധുവുമായുള്ള അതിരുകവിഞ്ഞ ബന്ധം അവനെ കൂടുതല്‍ കുറ്റംബോധത്തിലാഴ്ത്തി. അവന്റെ മനസ് സ്വപ്നങ്ങള്‍ക്കും ആലോചനകള്‍ക്കും കീഴ്പ്പെട്ടു. അവന്റെ ജീവിതത്തിലേക്ക് നളിനി(ബാലുവിന്റെ ഭാര്യയോട് രൂപ സാദൃശ്യമുള്ള പെണ്‍കുട്ടി) കൂടി വന്നെത്തുന്നു. അജയന്റെ ജീവിതത്തിന്റെ പല അടരുകളിലൂടെ ചിത്രം മുന്നോട്ടു നീങ്ങുന്നു