Ardra Shadananam English

ഇൻസൈറ്റ് ഫിലിം സൊസൈറ്റിയുടെ യുടെ ആഭിമുഖ്യത്തിൽ ഫറൂക്ക് അബ്ദുൾ റഹ് മാൻ സംവിധാനം നിർവ്വഹിച്ച
കലാകാരനും സർവ്വോപരി നല്ലൊരു മനുഷ്യനുമായ കുട്ടേട്ടൻ എന്നറിയപ്പെട്ടിരുന്ന ഷഡാനനെ
കുറിച്ച് നിർമിച്ച ഒരു ഡോക്യുമെൻററി ആണ് ആർദ്ര ഷാഡാനനം.
ഫിലിം സൊസൈറ്റികൾ സാമൂഹ്യ പ്രതിബദ്ധതയുള്ള സിനിമകൾ പ്രദർശിപ്പിക്കുകയും ചർച്ചകൾ സംഘടിപ്പിക്കുകയും മാത്രമല്ല, സിനിമകൾ നിർമ്മിക്കുകയും ചെയ്യുക എന്നത് അഭിനന്ദനാർഹവുമാണ്. ഷഡാനനൻ (അറുമുഖൻ)എന്ന മാനുഷ്യ സ്നേഹിയായ കലാകാരനായ, പുരോഗമനവാദിയായ , വിശ്വസ്തനായ, കർഷകനായ , സഹൃദയനായ അദ്ദേഹത്തിന്റെ ആറു മുഖങ്ങളായിട്ടാണ് ഈ ഡോക്യുമെന്ററി. ഓ.വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസത്തിലെ കഥാപാത്രങ്ങളെ മരകഷണത്തിൽ പുനർ നിർമ്മിച്ച ഷഡാനൻ. ക്യാൻവാസിൽ മാത്രമല്ല, കല്ലിലും മരത്തിലും ജീവിതത്തിലു മെല്ലാം വർണ്ണങ്ങൾ വിരിയിച്ച് നല്കിയ ഒരാൾ.
ഇന്ന് നാം അനുഭവിച്ചു കൊണ്ടിരിക്കുന്ന സുഖസൗകര്യങ്ങൾ, ഇതുപോലെ എത്രയോ മനുഷ്യരുടെ ജീവിതവും ഇടപെടലുകളും കൊണ്ടുണ്ടായതാണ്! അവരെ കുറിച്ച് അറിയുകയും അറിയിക്കുകയും ചെയ്യുക എന്നത് മുന്നോട്ടുളള ഒരു നല്ല ജീവിത പ്രയാണത്തിന് അനിവാര്യമാണ്.
2017 നവംബർ 26 നാണ് അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞത്.
ആർദ്ര ഷഡാനനം കാണുന്നതിനായി ffsikerala.online ൽ നോക്കുക.


6 Comments
  1. Dr.P.Jayadevan nair

    November 13, 2021 at 10:39 am

    Good

    Reply
  2. Rohan

    November 14, 2021 at 1:03 pm

    Great

    Reply
  3. Rajasree Nair

    November 14, 2021 at 1:52 pm

    Good one

    Reply
  4. Nishant Menon

    November 14, 2021 at 2:57 pm

    Nice information of a forgotten / unknown artist.

    Reply
  5. Shobha Mary Thomas

    November 15, 2021 at 10:12 am

    Shadananams’ qualities bought out well in the movie.

    Reply
  6. പി.വി ശ്രീനിവാസർ

    November 15, 2021 at 11:57 am

    വളരെ നന്നായിരിയ്ക്കുന്നു.പ്രത്യേകിച്ച് സംഗീതം, അവതാരകയുടെ ശബ്ദവും ഉച്ചാരണവും, ഛായ എന്നിവ.വെളിച്ചപ്പാടിൻ്റെ ചിലമ്പിൻ്റെ ശബ്ദത്തിന് എന്തോ ഒരു പ്രത്യേകത തോന്നി

    Reply

Write a Reply or Comment

Your email address will not be published. Required fields are marked *