ഇൻസൈറ്റ് ഫിലിം സൊസൈറ്റിയുടെ യുടെ ആഭിമുഖ്യത്തിൽ ഫറൂക്ക് അബ്ദുൾ റഹ് മാൻ സംവിധാനം നിർവ്വഹിച്ച
കലാകാരനും സർവ്വോപരി നല്ലൊരു മനുഷ്യനുമായ കുട്ടേട്ടൻ എന്നറിയപ്പെട്ടിരുന്ന ഷഡാനനെ
കുറിച്ച് നിർമിച്ച ഒരു ഡോക്യുമെൻററി ആണ് ആർദ്ര ഷാഡാനനം.
ഫിലിം സൊസൈറ്റികൾ സാമൂഹ്യ പ്രതിബദ്ധതയുള്ള സിനിമകൾ പ്രദർശിപ്പിക്കുകയും ചർച്ചകൾ സംഘടിപ്പിക്കുകയും മാത്രമല്ല, സിനിമകൾ നിർമ്മിക്കുകയും ചെയ്യുക എന്നത് അഭിനന്ദനാർഹവുമാണ്. ഷഡാനനൻ (അറുമുഖൻ)എന്ന മാനുഷ്യ സ്നേഹിയായ കലാകാരനായ, പുരോഗമനവാദിയായ , വിശ്വസ്തനായ, കർഷകനായ , സഹൃദയനായ അദ്ദേഹത്തിന്റെ ആറു മുഖങ്ങളായിട്ടാണ് ഈ ഡോക്യുമെന്ററി. ഓ.വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസത്തിലെ കഥാപാത്രങ്ങളെ മരകഷണത്തിൽ പുനർ നിർമ്മിച്ച ഷഡാനൻ. ക്യാൻവാസിൽ മാത്രമല്ല, കല്ലിലും മരത്തിലും ജീവിതത്തിലു മെല്ലാം വർണ്ണങ്ങൾ വിരിയിച്ച് നല്കിയ ഒരാൾ.
ഇന്ന് നാം അനുഭവിച്ചു കൊണ്ടിരിക്കുന്ന സുഖസൗകര്യങ്ങൾ, ഇതുപോലെ എത്രയോ മനുഷ്യരുടെ ജീവിതവും ഇടപെടലുകളും കൊണ്ടുണ്ടായതാണ്! അവരെ കുറിച്ച് അറിയുകയും അറിയിക്കുകയും ചെയ്യുക എന്നത് മുന്നോട്ടുളള ഒരു നല്ല ജീവിത പ്രയാണത്തിന് അനിവാര്യമാണ്.
2017 നവംബർ 26 നാണ് അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞത്.
ആർദ്ര ഷഡാനനം കാണുന്നതിനായി ffsikerala.online ൽ നോക്കുക.
Dineshan T
November 14, 2021 at 12:16 pmമനോഹരം
ഗോപിനാഥൻ
November 14, 2021 at 12:35 pmനല്ല ഒരു സൃഷ്ടി.വെറും അര മണിക്കൂറിനുള്ളിൽ ആറു മുഖങ്ങളായുള്ള അവതരണം നന്നായി. കുട്ടേട്ടനെ 40 കൊല്ലത്തിൽ ഏറെയായി പരിചയമുണ്ട്. നല്ല ഒരു മനുഷ്യ സ്‌നേഹി, കലാകാരൻ,സഹൃദയൻ ഇതെല്ലാം മാത്രമാണ് കുട്ടേട്ടനെക്കുറിച്ച് ഞാൻ മനസ്സിലാക്കിയത്. അതിൽ നിന്നെല്ലാം ഉപരിയായി അദ്ദേഹം എത്ര ബഹുമുഖ പ്രതിഭ ആയിരുന്നു എന്ന് ഈ ഡോക്യൂമെന്ററി വഴി മനസ്സിലായി. ഈ ഡോക്യൂമെന്ററി തയ്യാറാക്കാൻ പ്രയത്നിച്ച എല്ലാവർക്കും നന്ദി.
Rohan
November 14, 2021 at 1:00 pmNice
Rajasree Nair
November 14, 2021 at 1:51 pmGreat Work👍
PRANAVAMSASI PALAKKAD
November 14, 2021 at 9:00 pmExcellent 🙏no words to say 🙏
Athira
November 14, 2021 at 9:52 pmBeautiful ❤️❤️❤️
Dinesan KS
November 15, 2021 at 10:43 amകാണും
Dinesan KS
November 15, 2021 at 10:44 amShall see
sailan p narendran
November 15, 2021 at 2:15 pmImpact of the visuals mixed with my own memories of time spent with a great human being… Known to most of us as Kuttettan is.. heavy on my heart. Pranaamam…
രാമനുണ്ണി സുജനിക
November 15, 2021 at 7:00 pmആർദ്രഷഡാനനം കുട്ടേട്ടൻ എന്ന ചിത്രകാരനുള്ള അഞ്ജലിയാണ്. ആർദ്രത നിറഞ്ഞ ജീവിതത്തെ സിനിമ അർഥപൂർണമാക്കുന്നു. ഗംഭീരമായ അവതരണം .നിറഞ്ഞ വൈകാരികത . സ്നേഹാദരം .
ഷീജ എഴുത്താണി
November 15, 2021 at 9:11 pmനേരിൽ കണ്ടൊരു അനുഭൂതി. അവതരണം അത്രമേൽ നന്നായിരുന്നു. ഫാറൂഖ് സർ 🙏കുട്ടേട്ടൻ നമ്മളെ വിട്ടിട്ട് പോയിട്ടില്ല പോകുകയും ഇല്ല എന്നൊരു തോന്നൽ 😭. ചില ഭാഗത്തു ഞാൻ അറിയാതെ കരഞ്ഞു 💓
ഷീജ എഴുത്താണി
November 15, 2021 at 9:12 pmനേരിൽ കണ്ടൊരു അനുഭൂതി. അവതരണം അത്രമേൽ നന്നായിരുന്നു. ഫാറൂഖ് സർ 🙏കുട്ടേട്ടൻ നമ്മളെ വിട്ടിട്ട് പോയിട്ടില്ല പോകുകയും ഇല്ല എന്നൊരു തോന്നൽ 😭. ചില ഭാഗത്തു ഞാൻ അറിയാതെ കരഞ്ഞു 💓
Raman
November 15, 2021 at 10:02 pmവാക്കുകൾക്ക് അതീതം… പ്രശംസനീയം
Muralidharan
November 17, 2021 at 9:42 amThanks for sharing the valuable information.
ദിലീപ് കുമാർ
November 18, 2021 at 12:19 pmകുട്ടേട്ടനെ നേരിട്ട് പരിചയമില്ല. എങ്കിലും പരിചയപെടേണ്ട കലാകാരനും അതിലുപരി ഒരു നല്ല മനുഷ്യനും ആയിരുന്നു കുട്ടേട്ടൻ എന്ന് നമ്മളെ മനസ്സിലാക്കി തരുന്ന ദൃശ്യവിരുന്ന്. ആദ്യഭാഗത്തും അവസാനവും ഓടിമറയുന്ന കുട്ടിയുടെ ബിംബം, ആ മുഖത്തെ നിഷ്കളങ്ക സ്നേഹം, കുട്ടേട്ടൻ എന്നും അനുഭവിച്ചറിഞ്ഞ അനന്തത്തിനെ കുറിക്കുന്നു.നല്ലതു മാത്രം തേടിപ്പിടിച്ചു നമ്മെ ഒരു മാസ്മരിക ലോകത്തിലെത്തിക്കുന്ന മറ്റൊരു കലാകാരൻ ഫാറൂഖിൽ നിന്ന് വീണ്ടും വീണ്ടും ഇതുപോലുള്ള സർഗ്ഗവിരുന്നുകൾ പ്രതീക്ഷിക്കുന്നു. ഇതിന് അവസരമൊരുക്കിയ FFSI യ്ക്കും.
നന്ദി.
രവി പ്രകാശ്
November 19, 2021 at 9:26 pmവളരെ നന്നായിട്ടുണ്ട്.പിന്നിൽ പ്രവർത്തിച്ചവർക്ക് നന്ദി –
Kannan
November 30, 2021 at 12:09 amMind-blowing