എ എസ് – വരകള്‍ക്കുമപ്പുറം

സാമ്പ്രദായിക രചനാ മണ്ഡലങ്ങളുടെ ഉമ്മറക്കോലായിൽ ചാരുകസേരയിട്ടിരിക്കാത്ത സർഗധനരായ മനുഷ്യർ ഒരുപാടുണ്ട്. മുഖ്യധാരാ ചരിത്രത്തിൽ ഇടം പിടിക്കാതെ കടന്നുപോയവർ. ചിത്രകാരനായിരുന്ന അത്തിപ്പറ്റ ശിവരാമൻ നായർ എന്ന എ എസ് നായർ അവരിലൊരാളായിരുന്നു. മാതൃഭൂമിയുടെ താളുകളിലൂടെ കറുപ്പിൻ്റെയും വെളുപ്പിൻ്റെയും  ചിത്ര വൈവിധ്യം മലയാളി അനുഭവിച്ചറിഞ്ഞു. ഔദ്യോഗിക കൃത്യനിർവഹണത്തിൻ്റെ പരിമിത വൃത്തങ്ങളെ ഭേദിച്ച്, സൗന്ദര്യാനുഭവത്തിൻ്റെ വിസ്തൃത തലങ്ങളിലേക്കുള്ള ചിറകു നീർപ്പളുങ്കുകളായിരുന്നു എ എസ്സിൻ്റെ ഓരോ രചനയും. അദ്ദേഹത്തിൻ്റെ ജീവിതത്തിലേക്കും രചനകളിലേക്കുമുള്ള ഒരന്വേഷണമാണ് ഈ ചലച്ചിത്രം.

ദേശീയ പുരസ്കാരങ്ങൾ നേടിയ ഇതിഹാസത്തിലെ ഖസാക്ക്, ആത്മൻ തുടങ്ങിയ ചിത്രങ്ങൾ ഒരുക്കിയ ജ്യോതി പ്രകാശ് ഈ ചിത്രം സംവിധാനം ചെയ്യുന്നു. പി ആർ ആർ ഡി നിർമ്മിച്ച ഈ ചിത്രത്തിൻ്റെ രചന വിപി ഷൗക്കത്തലിയും ഛായാഗ്രഹണം രാജീവ് വിജയും നിർവഹിക്കുന്നു.


1 Comment
  1. രമിൽ

    April 25, 2021 at 10:22 pm

    ഹൃദ്യം

    Reply

Write a Reply or Comment

Your email address will not be published. Required fields are marked *