Battleship Potemkin

ബാറ്റില്‍ഷിപ്പ് പൊടെംകിൻ

സോവിയറ്റ് യൂനിയൻ/റഷ്യന്‍/1925/ബ്ലാക് & വൈറ്റ്/75 മിനിറ്റ്

സംവിധാനം: സെര്‍ജി ഐസന്‍സ്റ്റീൻ

1905ല്‍ പൊടെംകിന്‍ എന്ന റഷ്യന്‍ യുദ്ധക്കപ്പലില്‍ നടക്കുന്ന കലാപവും അത് കരയില്‍ ഉയര്‍ത്തിവിടുന്ന വിപ്ലവ അനുരണനങ്ങളും വിശദമാക്കുന്ന ചലച്ചിത്രമാണ് ബാറ്റില്‍ഷിപ്പ് പൊടെംകിന്‍. എക്കാലത്തെയും മികച്ച ക്ലാസിക് ചലച്ചിത്രങ്ങളിൽ ഒന്നായിട്ടാണ് ഈ ചിത്രം വിലയിരുത്തപ്പെടുന്നത്.

മനുഷ്യരും പുഴുക്കളും, ഡെക്കിലെ നാടകം, കൊല്ലപ്പെട്ടയാള്‍ നീതിക്കുവേണ്ടി ശബ്ദമുയര്‍ത്തുന്നു, ഒഡേസ പടവുകൾ, എല്ലാവര്‍ക്കുമെതിരെ ഒരാൾ എന്നിങ്ങനെ അഞ്ചു ഭാഗങ്ങളായാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. സാര്‍ ചക്രവര്‍ത്തിയുടെ ക്രൂരഭരണത്തിനെതിരെ സമരം ചെയ്യുന്നതിനുള്ള ഒരു പൊതുവികാരം ജനങ്ങള്‍ക്കിടയിലുണ്ടായിരുന്നു. അപ്പോഴാണ് പൊടെംകിന്‍ യുദ്ധക്കപ്പലിലെ തൊഴിലാളികള്‍ക്ക് അഴുകിയ മാംസം, ഭക്ഷണമായി നല്‍കുന്ന സംഭവമുണ്ടായത്. ഇതിനെതിരെ കപ്പലില്‍ കലാപം നടക്കുന്നു. കലാപത്തിന് നേതൃത്വം നല്‍കിയ വാക്കുലിൻ ചക് കൊല്ലപ്പെടുന്നു. ഈ വാര്‍ത്ത പെട്ടെന്നുതന്നെ ഒഡേസയിൽ എത്തിച്ചേരുന്നു. ഒഡേസാ നഗരം മുഴുവന്‍ പരേതന് അന്ത്യാഭിവാദ്യം അര്‍പ്പിക്കാനെത്തുന്നു. കപ്പലിലെ കലാപത്തിന് ജനങ്ങൾ ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു. ഇത് കൂടിയ തോതിലുള്ള ആക്രമങ്ങൾ അഴിച്ചുവിടുന്നതിലേക്ക് സാറിന്റെ പട്ടാളത്തെ നയിക്കുന്നു.

മൊണ്ടാഷ് എന്ന ചലച്ചിത്രസങ്കേതത്തെക്കുറിച്ചുള്ള ഐസന്‍സ്റ്റീന്റെ സിദ്ധാന്തം ആദ്യമായി വളരെ വിജയകരമായും മികച്ച രീതിയിലും പ്രയോഗിക്കപ്പെടുന്നത് ഈ ചിത്രത്തിലാണ്. അതുകൊണ്ടുതന്നെ എല്ലാ തരത്തിലും മികച്ച കാഴ്ചാനുഭവം സമ്മാനിക്കുന്ന ഈ ചിത്രം ലോകത്തിലെ ചലച്ചിത്രപ്രേമികളും അല്ലാത്തവരുമായ എല്ലാ പ്രേക്ഷകരും നിര്‍ബന്ധമായും കണ്ടിരിക്കേണ്ട പത്ത് ചിത്രങ്ങളിൽ ഒന്നായി നിലകൊള്ളുന്നു.

മലയാളം ഉപശീർഷകം തയ്യാറാക്കിയത്:

കെ. രാമചന്ദ്രന്‍, ഓപ്പൺ ഫ്രെയിം പയ്യന്നൂര്‍


19 Comments
  1. ABDURAHIMAN MULLAVEETTIL

    October 21, 2020 at 8:36 pm

    Feeling excited that I could see again ‘Potemkin’ after along years.. Thank you. It’s a great experience

    Reply
  2. Sreedharan n v

    October 21, 2020 at 8:37 pm

    Good initiative

    Reply
  3. Suresh p s

    October 21, 2020 at 8:55 pm

    Congratulations

    Reply
  4. James Joseph

    October 21, 2020 at 9:05 pm

    Great effort

    Reply
  5. ACHUTHAN

    October 21, 2020 at 9:06 pm

    THANKS FOR THE LATEST GOOD PRINT.

    Reply
  6. Sanju jacob

    October 21, 2020 at 9:55 pm

    Excellent

    Reply
  7. Habeeb Rahman

    October 21, 2020 at 10:09 pm

    Battleship Potemkin is a classic indeed. Cannot believe they could shoot all those details, with such perfection, 95 years ago. Salutes.

    Reply
  8. Sabu Varghese

    October 21, 2020 at 10:11 pm

    Wow . A movie produced in 1925. What surprise. A wonderful movie. I am really glad to experience this movie. Thanks.

    Reply
  9. PEETHAMBARAN K

    October 21, 2020 at 10:12 pm

    VERY INTERESTING MOVIE

    Reply
  10. P C MOHANAN

    October 21, 2020 at 10:56 pm

    1978 – 82 കാലത്ത് ഇന്ത്യന്‍ ഓവര്‍സീസ്‌ ബാങ്കിന്‍റെ തിരുവനന്തപുരം ബ്രാഞ്ചില്‍ ജോലി ചെയ്യവേ, വാന്‍ റോസ് ജംഗ്ഷനിലായിരുന്നു എന്‍റെ ലോഡ്ജുവാസം. തൊട്ടടുത്തായിരുന്നു സോവിയറ്റ് കള്‍ച്ചറല്‍ സെന്‍റര്‍. മിക്കവാറും സായാഹ്നങ്ങളില്‍ അവിടെ സോവിയറ്റ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാറുണ്ട്. ബാങ്കുവിട്ടുവന്നാല്‍ പബ്ലിക് ലൈബ്രറിയില്‍നിന്നെടുത്ത ഏതെങ്കിലും നോവലുമായി ആ അങ്കണത്തില്‍ ചെന്നിരുന്ന് വായിക്കും. സമയമാകുമ്പോള്‍ കേറി സിനിമയും കാണും. അങ്ങനെ അക്കാലത്ത് കണ്ട ചിത്രമാണ് ബാറ്റില്‍ഷിപ്പ് പൊട്ടെംകിന്‍. ആ ഓര്‍മ്മകള്‍ ഇന്നും സജീവം. ശക്തമായ ചിത്രം എന്നതാണ് ആദ്യമേ തോന്നിയ അഭിപ്രായം.

    ഇത്രയും കാലത്തിനുശേഷം ഇപ്പൊഴീ ചിത്രം ഓണ്‍ലൈനില്‍ കാണുമ്പോഴും അതുതന്നെയാണ് തോന്നുന്നത്–ശക്തമായ ചിത്രം. 1925-ല്‍ ഇത്രയും സാങ്കേതിക മികവോടെ ഇത് സൃഷ്ടിക്കാന്‍ കഴിഞ്ഞ ഐസെന്‍സ്ടീന്‍റെ പ്രതിഭയെ എത്ര പുകഴ്ത്തിയാലും അധികമാകില്ല. ആള്‍ക്കൂട്ടവും നഗര ദൃശ്യങ്ങളും കടല്‍ക്കാഴ്ചകളും മാത്രമല്ല, രോഷാകുലമാകുന്ന മുഖങ്ങളുടെ ചടുലതയും വിവിധ കപ്പല്‍ ഭാഗങ്ങളുടെ വിശദാംശങ്ങളും എത്ര കൃത്യമായി ഒപ്പിയെടുക്കപ്പെട്ടിരിക്കുന്നു!

    ഒരു നാളമായിത്തുടങ്ങി ക്രമേണ ആളിപ്പടരുന്ന ജനങ്ങളിലെ വിപ്ലവരോഷത്തിന്‍റെ വികാസം ഇതിലും നന്നായി എങ്ങനെ ആവിഷ്കരിക്കാന്‍ കഴിയും?

    ആദ്യവെടി മുഴങ്ങുന്നതെപ്പോള്‍ എന്ന് വെപ്രാളപ്പെട്ടിരുന്ന പ്രേക്ഷകര്‍ക്ക് അപ്രതീക്ഷിതാനന്ദമായി, മറ്റു പടക്കപ്പലുകളില്‍നിന്നും പെട്ടെന്നുയര്‍ന്നുപൊന്തിയ സാഹോദര്യത്തിന്‍റെ ആരവം.

    നല്ല ഒരു പ്രിന്‍റ് പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞതിന് FFSI കേരളം അഭിനന്ദനമര്‍ഹിക്കുന്നു. തുടര്‍ന്നുള്ള ചിത്രങ്ങളും ഇതുപോലെ മിഴിവുറ്റതായിരിക്കട്ടെ!

    മലയാളം സബ്– ടൈറ്റിലുകള്‍ സാധാരണ വികലമായാണ് കണ്ടുവരാറുള്ളത്. ഇതൊരു നിശ്ശബ്ദ ചിത്രമായതിനാല്‍ സംഭാഷണം രേഖപ്പെടുത്തേണ്ടി വന്നില്ല. പക്ഷെ, മറ്റു കാര്യങ്ങള്‍ക്കായി ചുരുങ്ങിയമട്ടില്‍ നല്‍കേണ്ടി വന്നതില്‍ അക്ഷരത്തെറ്റുകളും ആശയാവ്യക്തതകളും അത്യാവശ്യത്തിനുണ്ടുതാനും. തുടര്‍ന്ന് അതൊക്കെ പരിഹരിച്ചുകൊണ്ട്, കുറ്റമറ്റ ടൈറ്റിലുകള്‍ പ്രതീക്ഷിക്കട്ടെ.

    ഓണ്‍ലൈന്‍ ഫെസ്റ്റിവലില്‍ ആദ്യമായാണ്‌ പങ്കെടുക്കുന്നത്. സന്തോഷം. തുടര്‍ന്നും ഈ പ്ലാറ്റ്ഫോമില്‍ മികച്ച ചിത്രങ്ങള്‍ കാണാന്‍ കഴിയും എന്ന് പ്രതീക്ഷിക്കുന്നു.

    FFSI, കേരളത്തിന്‌ നന്ദി.

    Reply
    • Admin FFSI

      October 22, 2020 at 4:53 pm

      വിശദമായ ഈ എഴുത്തിനും നല്ല വാക്കുകള്‍ക്കും വലിയ സന്തോഷവും കടപ്പാടും രേഖപ്പെടുത്തുന്നു.

      Reply
  11. Bhargavan

    October 22, 2020 at 10:49 am

    The film is not loading. I missed it

    Reply
    • Nandalal R

      October 22, 2020 at 12:14 pm

      You can see the movie in the following link up to 7pm today.

      https://ffsikeralam.online/films/battleship-potemkin/

      Reply
    • Admin FFSI

      October 22, 2020 at 4:54 pm

      എന്തുപറ്റി. 1500 പേരില്‍ അധികം കണ്ടു സാര്‍.. ശ്രമിക്കൂ..ഒരിക്കല്‍ക്കൂടി

      Reply
  12. Jose PL, Member Metro Film Society, Kochi

    October 22, 2020 at 11:28 am

    media could not be loaded failure of server or network

    Reply
    • Admin FFSI

      October 22, 2020 at 4:55 pm

      അല്‍പ്പസമയം മാത്രമേ അങ്ങിനെ ഉണ്ടായുള്ളൂ.. അരമണിക്കൂറിനകം ശരിയായിരുന്നു.

      Reply
  13. Dr. D. Sheela

    October 22, 2020 at 12:00 pm

    I couldn’t see the film. Please help me to get it posted

    Reply
  14. Dr. D. Sheela

    October 22, 2020 at 3:26 pm

    It was a wonderful experience.. Am first seeing a classic. The child shot and the one in the wheels down.. Those ladies haunting.. The music..how a spark formed into a revolution… Now also relevant

    Reply

Write a Reply or Comment

Your email address will not be published. Required fields are marked *