ഭൂമി മലയാളം

T. V. ചന്ദ്രൻ സംവിധാനം ചെയ്ത് 2009-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഭൂമി മലയാളം. വിവിധ കാലഘട്ടങ്ങളെ പ്രതിനിധീകരിക്കുന്ന ഏഴ് വ്യത്യസ്ത സ്ത്രീകളുടെ ദുരവസ്ഥയാണ് ഭൂമി മലയാളം ചിത്രീകരിക്കുന്നത്. 1980-കളുടെ തുടക്കം മുതൽ, ഇന്നത്തെ കാലഘട്ടം വരെയുള്ള സ്ത്രീ പദവിയുടെയും അവർ അനുഭവിക്കുന്ന പലതരത്തിലുള്ള അടിച്ചമർത്തലുകളെയും ചിത്രം പ്രമേയമാക്കുന്നു.

1948 ഏപ്രിൽ 15 ന് കണ്ണൂർ ജില്ലയിലെ തില്ലങ്കേരിയിൽ നടന്ന ഒരു സംഭവത്തിലാണ് ചിത്രം തുടങ്ങുന്നത്. ആ കാലഘട്ടത്തിൽ ഭരണകൂടത്തിനെതിരെ കമ്മ്യൂണിസ്റ്റ് പാർട്ടി പോരാടുകയായിരുന്നു. തില്ലങ്കേരിയിൽ സഖാവ് അനന്തൻ മാസ്റ്ററായിരുന്നു കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാവ്.

ഫ്യൂഡലുകൾക്കെതിരെ പ്രകടനം നടത്തുന്നതിനിടെയാണ് അദ്ദേഹം വെടിയേറ്റ് മരിച്ചത്. അന്ന് ഭാര്യ മീനാക്ഷി ഗർഭിണിയായിരുന്നു. പിന്നീട് ജാനകി അമ്മ ഒരു പെൺകുഞ്ഞിന് ജന്മം നൽകി. നാരായണൻ കുട്ടിയാണ് ജാനകി അമ്മയുടെ മകൻ. ഒന്നാം തലമുറ അനന്തൻ മുതൽ മൂന്നാം തലമുറ നാരായണൻ കുട്ടി വരെ, വ്യത്യസ്ത കാലഘട്ടങ്ങളിൽ, വിവിധ സ്ഥലങ്ങളിൽ ജീവിക്കുന്ന സ്ത്രീകളുടെ ജീവിതത്തിൽ നിറഞ്ഞുനിൽക്കുന്ന ഭയം പകർത്താനാണ് സിനിമ ശ്രമിക്കുന്നത്.


Write a Reply or Comment

Your email address will not be published. Required fields are marked *