Bicycle Thieves

ബൈസിക്ക്ള്‍ തീവ്‌സ്

ഇറ്റലി/ഇറ്റാലിയൻ/1948/ബ്ലാക് & വൈറ്റ്/89 മിനിറ്റ്

സംവിധാനം: വിറ്റോറിയൊ ഡി സിക്ക

ലോകസിനിമാചരിത്രത്തിൽ തന്നെ ഒരു പ്രത്യേകയുഗത്തെ കൃത്യമായി അടയാളപ്പെടുത്തുന്ന ഒരു ചിത്രമാണ് ബൈസിക്ക്ള്‍ തീവ്‌സ്. പ്രമുഖ ഇന്ത്യന്‍ ചലച്ചിത്രകാരന്‍ സത്യജിത് റായ് മുപ്പതിലേറെ തവണ ഈ ചിത്രം കണ്ടിട്ടുള്ളതായി പലയിടത്തും പ്രസ്താവിച്ചിട്ടുണ്ട്. അത്രയേറെ മനോഹരവും ജീവിതഗന്ധിയുമായ ഒന്നാണ് ബൈസിക്ക്ള്‍ തീവ്‌സ്. ഇറ്റാലിയൻ നിയോറിയലിസത്തിന്റെ ഏറ്റവും പ്രമുഖനായ വക്താവാണ് ഡി സീക്ക; ബൈസിക്ക്ള്‍ തീവ്‌സ് ആ പ്രസ്ഥാനത്തിന്റെ പ്രാതിനിധ്യസ്വഭാവം തികഞ്ഞ ചിത്രവും.

രണ്ട് ലോകമഹായുദ്ധങ്ങൾ സൃഷ്ടിച്ച  യുദ്ധക്കെടുതികളും, ദാരിദ്ര്യവും, തൊഴിലില്ലായ്മയും മൂലം വീര്‍പ്പുമുട്ടുന്ന ഇറ്റലിയുടെ ദുരിതാവസ്ഥ പ്രതിഫലിക്കുന്ന ചിത്രമാണ് ‘ ബൈസിക്കിള്‍ തീവ്‌സ്’. സാധാരണക്കാരന്റെ പച്ചയായ ജീവിതത്തെ അതേപടി പകര്‍ത്തിയ ഈ ചിത്രം ഇറ്റലിയിലെ ആദ്യകാല റിയലസ്റ്റിക്ക് സിനിമകളിൽ ഒന്നാണ്. ‘ബൈസിക്കിള്‍ തീവ്‌സ്’ ജനങ്ങൾ സ്വീകരിച്ചതോടെയാണ് അതേ ശ്രേണിയിലുള്ള നവയുഗ സിനിമകൾ ആവിര്‍ഭവിച്ചത്. ഋജുവായ തിരക്കഥയും ജീവിതം തന്നെ എന്നുതോന്നിക്കുന്ന അഭിനയവും ആകാംക്ഷാഭരിതമായ രംഗങ്ങളും കൊണ്ട് സമ്പുഷ്ടമായ ഈ ചിത്രം നിരൂപക പ്രശംസ പിടിച്ചു പറ്റി.  മികച്ച വിദേശ ചിത്രത്തിനുള്ള അക്കാദമി പുരസ്‌കാരം ഉള്‍പടെ ഒട്ടനവധി അവാര്‍ഡുകൾ ഈ ചിത്രം നേടിയിട്ടുണ്ട്.

മുഖ്യ കഥാപാത്രമായ അന്തോണിയോ റിച്ചിക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനു മുന്നിലുള്ള മാസങ്ങളുടെ കാത്തിരിപ്പിനുശേഷം ഒരു താല്‍ക്കാലിക ജോലി ലഭിക്കുന്നു. മതിലുകളിൽ പോസ്റ്റർ പതിക്കുന്ന ആ ജോലിയിൽ ചേരണമെന്നുണ്ടെങ്കില്‍ സ്വന്തമായി ഒരു സൈക്കിൾ വേണം. അന്തോണിയോവിന്റെ സൈക്കിള്‍ പണയം വച്ചിരിക്കുകയുമാണ്. അയാളുടെ ഭാര്യ പെട്ടെന്ന് ഒരു പ്രതിവിധി കണ്ടത്തുന്നു. വീട്ടിലെ കിടക്കവിരികൾ പണയമായി ഏല്‍പ്പിച്ച് സൈക്കിൾ തിരിച്ചെടുക്കുന്നു. സൈക്കിളുമെടുത്ത് ജോലി ആരംഭിച്ച് അധികം താമസിയാതെ തന്നെ സൈക്കിള്‍ മോഷ്ടിക്കപ്പെടുന്നു.

മകന്‍ ബ്രൂണോയുമൊത്ത് അയാള്‍ സൈക്കിള്‍ തിരഞ്ഞുനടക്കുന്ന ദൃശ്യങ്ങൾ ഹൃദയഭേദകമാണ്. പോലിസ് സ്‌റ്റേഷനില്‍ പരാതിബോധിപ്പിക്കാനായി പോകുമ്പോള്‍ അയാള്‍ക്കുണ്ടാവുന്ന അനുഭവം ജീര്‍ണമായിക്കഴിഞ്ഞ ഒരു ഭരണ ഔദ്യോഗിക സംവിധാനത്തിന്റെ ലക്ഷണമാണ്. തന്റെ സൈക്കിള്‍ മോഷ്ടിക്കപ്പെട്ടിരിക്കുന്നു എന്നയാള്‍ പറയുമ്പോള്‍ ക്യാമറ കെട്ടുകെട്ടായി കൂട്ടിവെച്ചിരിക്കുന്ന അത്തരം നിരവധി പരാതികളിലേക്കാണ് തിരിയുന്നത്. അധികാരികളുടെ മനോഭാവമാകട്ടെ കടുത്ത നിസ്സംഗതയോടെയുള്ളതും.

മോഷ്ടാവിനെ അവര്‍ക്ക് കണ്ടെത്താനാവുന്നുണ്ടെങ്കിലും പോലീസിനു മുമ്പില്‍ വിശ്വസനീയമായ തെളിവുകൾ കാണിച്ചുകൊടുക്കാനാവത്തതിനാല്‍ സൈക്കിള്‍ വീണ്ടെടുക്കാനുള്ള ശ്രമം വിഫലമാകുന്നു. ആകെ പ്രതിസന്ധിയിലാവുന്ന റിച്ചി ഫുട്‌ബോൾ മല്‍സരം നടക്കുന്ന സ്‌റ്റേഡിയത്തിന് പുറത്ത് നിര്‍ത്തിയിട്ടിരിക്കുന്ന നിരവധി സൈക്കിളുകളിലൊന്ന് മോഷ്ടിക്കാൻ ശ്രമിക്കുകയാണ്.

മലയാളം ഉപശീർഷകം തയ്യാറാക്കിയത്: ശിവകുമാര്‍ ആര്‍ പി


14 Comments
  1. ANILKUMAR V K

    October 23, 2020 at 9:52 pm

    SEEING BICYCLE THIEVES AGAIN IS MEMORABLE FOR IT BEING A MILESTOTNE IN THE HISTORY OF CINEMA.
    SIMPLE AND REALSTIC DEPICTION AND VIVID LIVELY SCENES LEAVE UNFORGETTABLE IMAGE AND PAIN IN THE HEART OF VIEWERS.

    Reply
    • നവമി.m.s

      January 29, 2022 at 9:24 pm

      ബൈസിക്കിൾ തീവ്സ് എന്നാ സിനിമ വളരെ വിഷമപ്പെടുത്തുന്നു. ജീവിക്കാൻ വേണ്ടി. കിടക്ക വിരികൾ പണയം വെച്ച് സൈക്കിൾ വാങി.അത് മോഷ്ടിക്കുബോൾ ഉണ്ടാവുന്ന അവസ്ഥ പറഞ്ഞു അറിയിക്കാൻ പറ്റുന്നില്ല. ഇറ്റലി എന്ന രാജ്യത്തിന്റെ ദയനീയ അവസ്ഥ ആണ് കവി ഇവിടെ ചൂട്ടികാണിക്കുന്നത്.

      Reply
  2. Habeeb Rahman

    October 23, 2020 at 11:25 pm

    ഇറ്റാലിയൻ നഗരത്തെരുവകളും നഗര വഴികളും മാത്രം പശ്ചാത്തലമാക്കി വലിയ ആൾക്കൂട്ടത്തെപ്പോലും അതീവ ശ്രദ്ധയോടെയും വേണ്ടത്ര വേർതിരിവോടെയും ചിത്രീകരിച്ച, ഓരോ ഫ്രെയിമിലും പ്രതിഭ മിന്നുന്ന ചലച്ചിത്രമാണ് ബൈസിക്കിൾ തീവ്സ്. എത്ര കൃത്യമാണ് ഇതിലെ മുഖ്യ അഭിനേതാക്കളുടെ തെരഞ്ഞെടുപ്പ്! എന്തൊരു ഒതുക്കമാണ് ഈ സിനിമയുടെ സ്ക്രിപ്റ്റിന്! വിറ്റോറിയോ സിക എന്ന സംവിധായകനെ എല്ലാ കാലത്തും കലാലോകം അത്യാദരത്തോടെ ഓർക്കാൻ ഈ ഒരു സൃഷ്ടി മാത്രം മതി. ഇരുപതു വർഷങ്ങൾക്കു മുമ്പ് കുവൈത്തിൽ വെച്ചാണ് അറബി സബ് ടൈറ്റിലുകളോടെ ഈ ചിത്രം ആദ്യമായി കണ്ടത്. അന്ന് മനസ്സിലാകാത്ത ഇറ്റാലിയൻ/ അറബി സംഭാഷണങ്ങളുടെ അർഥം ഇന്നാണ് ശരിക്കും പിടികിട്ടിയത്. എഫ് എഫ് എസ് ഐ കേരളത്തിന് നന്ദി.

    Reply
  3. P C MOHANAN

    October 23, 2020 at 11:36 pm

    പണ്ടെന്നോ കണ്ടിട്ടുള്ള ചിത്രമാണ് ബൈസിക്കള്‍ തീവ്സ്. വിശദാംശങ്ങള്‍ ഒന്നും തന്നെ ഓര്‍മ്മയില്ലായിരുന്നു. ഒരു കാര്യം പക്ഷെ മങ്ങാതെ മനസ്സിലുണ്ട്.
    അച്ഛന്‍ മോഷണത്തിന് പിടിക്കപ്പെട്ട് കണ്മുന്നില്‍ വച്ച് മര്‍ദ്ദിക്കപ്പെട്ട് അപമാനിക്കപ്പെടുമ്പോള്‍, ആ ബാലന്‍ അനുഭവിച്ച മനോവികാരങ്ങള്‍…! അന്ന് സിനിമ കണ്ടപ്പോള്‍ മനസ്സ് ആ അച്ഛക്കാളുപരി ആ കുഞ്ഞുമായാണ് താദാത്മ്യപ്പെട്ടിരുന്നത്.

    1976-ല്‍ IOB യില്‍ ജോലി കിട്ടി കണ്ണൂരില്‍ താമസിക്കുമ്പോള്‍ നവചിത്ര എന്ന ഒരു ഫിലിം സൊസൈറ്റിയില്‍ അംഗമായി, കുറെയേറെ ക്ലാസിക് സിനിമകള്‍ കണ്ടിരുന്നു. ഈ ചിത്രത്തിന്‍റെ രീതി, അന്നുകണ്ട ചിത്രങ്ങളുടെ ഓര്‍മ്മകളിലൂടെ മനസ്സിനെ കണ്ണൂരേക്ക്‌ കൂട്ടിക്കൊണ്ടുപോയി. 16 mm പ്രൊജെക്ഷനിലായിരുന്നു അന്നത്തെ സൊസൈറ്റി പ്രദര്‍ശനങ്ങള്‍…

    കാലാതിവര്‍ത്തികളാണ് ഇത്തരം ചിത്രങ്ങള്‍. ഒട്ടും കോംപ്ലിക്കേഷനില്ലാതെ, എന്നാല്‍ ഹൃദയസ്പര്‍ശിയായ ആവിഷ്കാരം.

    ആ കുട്ടി എത്ര നന്നായി അഭിനയിച്ചിരിക്കുന്നു!

    Reply
    • Bibin Francis

      January 28, 2021 at 8:01 am

      ലൂയി ബർട്ടോളിനിയുടെ “ബൈസിക്കിൾ തീവ്സ്” എന്ന നോവലിനെ ആധാരമാക്കി ഇറ്റാലിയൻ ചലച്ചിത്രകാരൻ വിക്ടോറിയ ഡിസീക്ക 1948ൽ ഒരുക്കിയ ഈ ചിത്രം ലോക സിനിമാ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ക്ലാസിക്കുകളിൽ ഒന്നായി ഇടംപിടിക്കുന്നു. നിയോ റിയലിസ്റ്റിക് സിനിമയുടെ ശക്തനായ വക്താവ് ആയിട്ടാണ് വിറ്റോറിയ ഡിസിക്കയെ കാണുന്നത്. 93 മിനിറ്റ് ദൈർഘ്യം വരുന്ന ഈ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ചിത്രമാണ് രണ്ട് ലോകമഹായുദ്ധങ്ങൾ സൃഷ്ടിച്ച യുദ്ധക്കെടുതികളും ദാരിദ്ര്യവും തൊഴിലില്ലായ്മയും മൂലം വീർപ്പുമുട്ടുന്ന ഇറ്റലിയുടെ ദുരിതാവസ്ഥ പ്രതിഫലിക്കുന്ന ചിത്രമാണ് ബൈസിക്കിൾ തീവ്സ്.

      സാധാരണക്കാരുടെ പച്ചയായ ജീവിതത്തെ അതേപടി പകർത്തിയ ഈ ചിത്രം ഇറ്റലിയിലെ ആദ്യകാല റിയലിസ്റ്റിക് സിനിമകളിലൊന്നാണ്. ബൈസിക്കിൾ തീവ്സ് ജനങ്ങൾ സ്വീകരിച്ചതോടെയാണ് അതേ ശ്രേണിയിലുള്ള നവയുഗ സിനിമകൾ ആവിർഭവിച്ചത്. കറകളഞ്ഞ തിരക്കഥയും കലർപ്പില്ലാത്ത അഭിനയവും ആകാംക്ഷാഭരിതമായ രംഗങ്ങളും കൊണ്ട് സമ്പുഷ്ടമായ സിനിമ അതിനാൽതന്നെ നിരൂപകപ്രശംസ പിടിച്ചുപറ്റി.

      Reply
  4. Prasanth Chithran

    October 28, 2020 at 12:08 am

    I missed this. Is there a way I can see this again?

    Reply
    • FFSI Admin

      January 16, 2021 at 6:14 am

      please watch. Now it is online

      Reply
      • Sidhan. N. S

        May 8, 2021 at 8:27 pm

        It so marvelous film. I like it🥰🥰

        Reply
  5. Amina shanavas

    January 14, 2021 at 3:39 pm

    Mmm

    Reply
    • Salman

      January 28, 2021 at 10:10 am

      Hii number tharuo

      Reply
  6. Aseef S

    January 15, 2021 at 9:42 pm

    It so marvellous film . This is too representation of a society with mingled minds . This film exist a hopefulness , evergreen of viewers mind .

    Reply
  7. Alphonsa

    January 20, 2021 at 10:07 am

    😅😂😂😂

    Reply
  8. പ്രകാശ്. K

    January 9, 2022 at 5:00 pm

    🙄🙄

    Reply
  9. Anandhu. A

    January 12, 2022 at 7:04 pm

    മലയാളം

    Reply

Write a Reply or Comment

Your email address will not be published. Required fields are marked *