FFSI ONLINE SHORT & DOCUMENTARY THEATRE
FFSI കേരള ഘടകം നടത്തുന്ന ഓൺലൈൻ ഹ്രിസ്വ – ഡോക്യൂമെന്ററി തീയേറ്ററിന്റെ രണ്ടാമത്തെ ആഴ്ചയിൽ ലോക തപാൽ ദിനവുമായി ബന്ധപ്പെട്ട മൂന്ന് സിനിമകൾ ഒക്ടോബർ 9 മുതൽ 14 വരെ പ്രദർശിപ്പിക്കുന്നു.
NIGHT MAIL- British- English
POSTMAN- Tamil
CHEMANNA PETTY -Malayalam
ഒക്ടോബർ 9 നു 6 മണിക്ക് മുരളീധരനും എസ് ധന്യയും തപാൽ സർവീസുകളുടെ ഇന്നത്തെ അവസ്ഥയെ പറ്റിയും പ്രദർശിപ്പിക്കുന്ന സിനിമകളെ കുറിച്ചുമുള്ള ഹ്രിസ്വ ഭാഷണം നടത്തും
എല്ലാ സുഹൃത്തുക്കളും ffsikeralam.online പ്രവേശിച്ചു സിനിമ കാണണമെന്ന്
FFSI കേരള അഭ്യർത്ഥിക്കുന്നു
എഴുത്തുകാരനായ സക്കറിയയുടെ ‘ ചെമന്ന പെട്ടിയെ ‘ കുറിച്ചുള്ള കുറിപ്പും പോസ്റ്റ് ചെയ്യുന്നു.
PaulZackaria
ഹൃദയരഹസ്യങ്ങളുടെ ചെമന്ന പെട്ടി.
പയസ് സ്കറിയ പൊട്ടംകുളം സംവിധാനം വി ചെയ്ത “ചെമന്ന പെട്ടി” യിലെ പി വി സീതാമണി അടച്ചു പൂട്ടപ്പെട്ടുകൊണ്ടിരിക്കുന്ന കൊണ്ടിരിക്കുന്ന ഒരു ലോകത്തിന്റെ പ്രതിനിധിയാണ്. കുട്ടനാട് ആർ ബ്ലോക്കിലെ പോസ്റ്റ് ഓഫീസിൽ സീതാമണി തന്നെ പോസ്റ്റ് മിസ്ട്രെസ്സും പോസ്റ്റ് വുമണും സോർട്ടറും പണം സൂക്ഷിപ്പുകാരിയും എല്ലാം.
ഇന്റർനെറ്റിന്റെ വരവോടെ കാലത്തിലേക്ക് മാഞ്ഞു പൊയ്ക്കൊണ്ടിരിക്കുന്ന കൈകൊണ്ടെഴുതിയ എഴുത്തിന്റെയും മണിഓർഡറിന്റെയും ലോകത്തെ പറ്റിയുള്ള ഒരു സുന്ദരമായ ഓര്മക്കുറിപ്പാണ് പയസ് സ്‌കറിയയുടെ 13.30 മിനിറ്റ് നീണ്ട ഡോകുമെന്ററി.
എഴുത്തായി എഴുതപ്പെട്ട നമ്മുടെ സന്തോഷങ്ങളുടെയും സങ്കടങ്ങളുടെയും ക്ഷോഭങ്ങളുടെയും പ്രേമങ്ങളുടെയുമെല്ലാം ലക്ഷ്യസ്ഥാനത്തേക്കുള്ള യാത്രയുടെ ആരംഭതാവളമായിരുന്ന ആ ചെമന്ന പെട്ടിയ്ക്കും അതിനു പിന്നിലെ ആയിരമായിരം അറിയപ്പെടാത്ത മനുഷ്യർക്കും സ്നേഹമസൃണമായ ഒരു ഉപഹാരമാണ് ഈ ചിത്രം.
കൊൽക്കത്ത ഫിലിം സൊസൈറ്റിയായിരുന്നു പയസ്സിന്റെ സിനിമ ഗുരുകുലം. നല്ല സിനിമയോടുള്ള ആ ഐക്യദാർഢ്യമാണ് പയസ്സിനെ ഈ ലഘു ചിത്രസംവിധാനത്തിലേക്ക് നയിച്ചത്. പ്രസിദ്ധ നർത്തകൻ ഉദയശങ്കറിന്റെ പുത്രൻ ആനന്ദ ശങ്കറാണ് ഇതിനു സംഗീതം നൽകിയിരിക്കുന്നത്. ഒന്നിലേറെ ഹ്രസ്വ ചിത്ര മേളകളിൽ “ചെമന്ന പെട്ടി” പ്രദർശിക്കപ്പെട്ടു കഴിഞ്ഞു.
FFSI കേരള റീജിയൺ, ഹ്രസ്വ ചിത്രങ്ങൾക്കും ഡോക്യൂമെന്ററികൾക്കും മാത്രമായി ആരംഭിച്ച വീഡിയോ സ്ട്രീമിങ് പ്ലാറ്റ് ഫോമിൽ, വേൾഡ് പോസ്റ്റ് ഡേ ആയ ഒക്ടോബർ 9 മുതൽ “ചെമന്ന പെട്ടി” യും തപാലിന്റെ ലോകത്തെ പറ്റിയുള്ള മറ്റു രണ്ടു ചിത്രങ്ങളും കാണാം. എല്ലാവര്ക്കും സ്വാഗതം.
പുതിയകാവ് വിജയൻ
October 9, 2021 at 8:39 pmമാസ്മരികം… അതിമനോഹരം 👌
Limichan Thomas
October 10, 2021 at 6:14 pmVery Nice Documentary