LA STRADA

ഫെഡറിക്കോ ഫെല്ലിനി
ജന്മശതാബ്ദി ചലച്ചിത്രോത്സവം
ഒന്നാം ദിവസം (26/12/2020)
സിനിമ ലാ സ്ട്രാഡ

1954-ൽ പുറത്തിറങ്ങിയ ഇറ്റാലിയൻ നിയോ റിയലിസ്റ്റിക്‌ ചലച്ചിത്രമാണ് ലാസ്ട്രാഡ. ഫെഡറിക്കോ ഫെല്ലിനി സംവിധാനം ചെയ്ത ഈ ചിത്രം പിറവിയെടുക്കന്നത് ടുള്ളിയോ പിനെല്ലി, എനിയോ ഫ്ലിയാനോ എന്നിവരോടൊപ്പം ചേർന്ന് രചിച്ച സ്വന്തം തിരക്കഥയിൽനിന്നാണ്.

ജീവിതത്തിന്റെ പുറമ്പോക്കുകളിലേക്കു തള്ളിമാറ്റപ്പെട്ട ഏതാനും നിസ്സാരമനുഷ്യരുടെ കഥയാണിത്. ലാ സ്ട്രാഡ എന്നാൽ ‘പാത’ എന്നണർഥം. തെരുവുകളിൽ ചെപ്പടിവിദ്യ നടത്തി ജീവിക്കുന്ന ക്രൂരനായ സമ്പാനോവും അവന്റെ സഹായിയായി എത്തിച്ചേർന്ന ഹെൽസോമിന എന്ന പെൺകുട്ടിയും തമ്മിലുള്ള ബന്ധമാണു ആവിഷ്കരിച്ചിട്ടുള്ളത്. പ്രശസ്ത അഭിനേതാവായ ആന്റണി ക്വീനാണ് സമ്പാനോ ആയി അഭിനയിച്ചിരിക്കുന്നത്. ഹെൽസോമിനയായി വേഷമിട്ടത് ഫെല്ലിനിയുടെ ഭാര്യയായ ഗ്വില്ലിറ്റ മാസിനയും. അധഃസ്ഥിതരുടെ ശോകഗീതമാണ് ലാ സ്ട്രാഡ.

1957 ൽ മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള അക്കാദമി അവാർഡ് നേടി. 1992 ലെ ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർമാരുടെ സിനിമയിലെ മികച്ച 10 ചിത്രങ്ങളുടെ പട്ടികയിൽ ഇത് നാലാം സ്ഥാനത്താണ്.

മലയാളം ഉപശീര്‍ഷകം : കെ പി രവീന്ദ്രന്‍ ഓപ്പണ്‍ ഫ്രെയിം


8 Comments
 1. വിനോദ്‌കുമാർ പി.കെ.

  December 26, 2020 at 9:41 pm

  പാർശ്വവത്കരിക്കപ്പെട്ടവരുടെ കഥ അല്ല ജീവിതം എല്ലാകാലത്തും ഒരു പോലെയെന്ന സത്യം ഈ സിനിമ നമ്മോടു പറയുന്നു.
  ഫെല്ലിനിയുടെ മാട്ടോ രണ്ടാമൻ പറഞ്ഞതു പോലെ ഒരു കല്ലു ഈ ഭൂമിയിൽ ഉണ്ടായതിനു പോലും ഒരു നിയോഗം ഉണ്ട്….

  അത്തരം നിയോഗങ്ങൾ തന്നെയാണ്…നമ്മുടെ ഓരോ ജീവതവും…
  കൊള്ളാനില്ലാതൊന്നു കൊടുക്കാൻ ഇല്ലാതിലൊരു മുൾച്ചെടിയും.. ഉദയകതിരിനെ മുത്തും മാനവ ഹൃദയ പനിനീർ പൂന്തോപ്പിൽ…എന്നല്ലേ കവി വാക്യം
  അതിനുള്ള ഉദാഹരണമാണീ സിനിമ

  Reply
 2. Shubhranyl

  December 26, 2020 at 11:37 pm

  Which four Federico Fellini films are shown?

  Reply
 3. ബാലകൃഷ്ണണ മേനോൻ

  December 27, 2020 at 10:00 am

  മനസ്സിൽ നേരിയ നൊമ്പരം
  മാത്രം ബാക്കി യാവുന്നു
  ശരിയും തെറ്റും
  ശക്തി യും മാർദ്‌വും
  ഇവ യുടെ ധ്വന്ത യുദ്ധങ്ങൾ
  പടം കണ്ടു കഴിഞ്ഞാൽ
  ബാക്കി നൊമ്പരം മാത്രം

  Reply
 4. MURALEEDHARAN PV

  December 27, 2020 at 11:46 am

  a clean narration, similarity with the charractor of “vidheyan”

  Reply
 5. Habeeb Rahman

  December 28, 2020 at 11:23 pm

  ഒരു നല്ല ഫെല്ലിനി ചിത്രം കാണാൻ അവസരം തന്നതിന് എഫ് എഫ് എസ് ഐ കേരളം പ്രവർത്തകർക്ക് നന്ദി അറിയിക്കുന്നു.

  Reply
 6. K. V. മണിരാജ്

  December 28, 2020 at 11:39 pm

  നല്ലത്…

  Reply
 7. MathewsPhilip

  December 31, 2020 at 2:01 pm

  ഈ സിനിമകളുടെ സബ്ബ് ടൈറ്റിൽ കിട്ടാനെന്തു വഴി?

  Reply
  • FFSI Super Admin

   January 1, 2021 at 5:33 pm

   English and Malayalam subtitles are now available, please select from player settings.

   Reply

Write a Reply or Comment

Your email address will not be published. Required fields are marked *