നല്ല സിനിമകൾ നിർമ്മിക്കുക എന്നുള്ളത് മാത്രമല്ല നിർമ്മിക്കപ്പെട്ട സിനിമകൾ സാധാരണ ജനങ്ങളിലേക്ക് എത്തിക്കുക എന്നുള്ളതും പ്രധാനമാണ്. ഫിലിം സൊ സൈറ്റികളിലെ നിറ സാന്നിദ്ധ്യമായ എം.എഫ് തോമസ്. മലയാളത്തിൽ ദൃശ്യ മാധ്യമമായ സിനിമയെയും അച്ചടിമാധ്യമങ്ങളേയും ചേർത്തു വക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് വളരെ ശ്രദ്ധേയമാണ്. സിനിമയുടെ ആഘോഷങ്ങളിലല്ല, ആഴങ്ങളിലാണ് നാം അദ്ദേഹത്തെ കാണുന്നത്. നല്ല സിനിമകൾക്കായി സമരസപ്പെടാത്ത ഒരാൾ എം. എഫ് തോമസ് എന്ന് പഴയ തലമുറയും പുതിയ തലമുറയും ഒരുപോലെ പറയുന്നു.
Jose pc
October 22, 2021 at 9:19 pmതോമസ് സാറിനെപ്പറ്റി എന്തെല്ലാമോ കൂടി പറയാനുണ്ടായിരുന്നു എന്ന ഒരു ഫീൽ ഉണ്ട്.പ്രത്യേകിച്ച് അദ്ദേഹത്തിൻ്റെ രചനകളെപ്പറ്റി.