IN RETURN, JUST A BOOK

ദസ്തയേവ്സ്കി റഷ്യയിലെ സാഹിത്യകാരൻ ആണെങ്കിലും കേരളീയ വായനക്കാർക്ക് വളരെ സുപരിചിതനായ ഒരു എഴുത്തുകാരനാണ്. അദ്ദേഹത്തിൻറെ ഇരുന്നൂറാം ജന്മദിനമാ ണ് ഈ നവംബർ പതിനൊന്ന്. അദ്ദേഹത്തെക്കുറിച്ചു ഷൈനി ജേക്കബ് ബഞ്ചമിൻ നിർമ്മിച്ച ഒരു ഡോക്ക് ഫിക്ഷൻ സിനിമ ‘IN RETURN, JUST A BOOK’ ( പകരം ഒരു പുസ്തകം മാത്രം ) ആണ് ഇവിടെ കാണിക്കുന്നത്. റഷ്യയിൽ അന്നയും ദസ്തയോവ്‌സ്കിയും പ്രണയിക്കുന്നത് കേരളത്തിലെ നാട്ടും പുറത്തുകാരനായ, ” സങ്കീർത്തനം ” നോവൽ എഴുതിയ ശ്രീ. പെരുമ്പടവം ശ്രീധരനിലൂടെ ഒരു ഡോക്യുഫിക്ഷൻ യാത്ര. നമുക്ക് ഏറെ സുപരിചിതനായ സക്കറിയയാണ് തിരകഥ എഴുതിയിരിക്കുന്നത്. പുഷ്കിന്റെ കവിതയും, ദസ്തയേവ്സ്കിയുടെ ക്രമ നിഷിദ്ധമായ ദിനചര്യകളും, പ്രണയവും തന്റെ ദീനവും എഴുത്തിന്റെ അസാദ്ധ്യമായ സിദ്ധികളും എല്ലാം ചേർന്ന അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് വിരൽ ചൂണ്ടുന്നു. കൂടുതൽ അറിയാൻ നമ്മെ പ്രചോദിപ്പിക്കുന്നു.

2010 മുതൽ ഷൈനി ഡോക്യമെന്ററി രംഗത്ത് സജീവമായിട്ടുണ്ട്. “വിവർത്തനം ചെയ്യപ്പെട്ട ജീവിതങ്ങൾ” എന്ന ജർമ്മനിയിലെ മലയാളി നഴ്സ് മാരെ കുറിച്ചെടുത്ത ഡോക്യുമെന്ററി ഏറെ ശ്രദ്ധ പിടിച്ചുപറ്റി. In return, just a book കൂടാതെ കാനായി കാഴ്ചകൾ, സാത്താൻറെ പ്രാർത്ഥന (devil worshipps), മുറിവുണങ്ങാത്ത ബാല്യങ്ങൾ, നമുക്കും അവർക്കും ഇടയിൽ, അവൻ ,നിഴലുകൾ, ഒറ്റയാൾ, സ്വാതന്ത്ര്യത്തിന്റെ ശബ്ദം, (the words of Liberty) ഇങ്ങനെ 15 ഓളം ഡോക്യുമെന്ററികളും പല പരസ്യ ചിത്രങ്ങളും ഷൈനി ബെഞ്ചമിന്റേതായി ഉണ്ട്. നിരവധി അവാർഡുകളും ലഭിച്ചിട്ടുണ്ട്. ഷൈനിയുടെ ഡോക്യുമെന്ററികളിൽ വ്യത്യസ്ത കലകളെ സാഹിത്യ രൂപങ്ങളെ സംയോജിപ്പിക്കുന്നതും നമുക്ക് കാണാം.


2 Comments
  1. പുതിയകാവ് വിജയൻ

    November 5, 2021 at 8:52 pm

    ആലോചനാമൃതമായ കാഴ്ച്ചയുടെ സ്വപ്നലോകം

    Reply
  2. VINOD.H

    November 6, 2021 at 2:32 pm

    excellent work

    Reply

Write a Reply or Comment

Your email address will not be published. Required fields are marked *