*FFSI KERALAM*
*അടൂര്‍ ഗോപാലകൃഷ്ണന്‍ ഓണ്‍ലൈന്‍ ചലച്ചിത്രോത്സവം*
മൂന്നാം ദിവസം /ജൂണ്‍ 22 ബുധൻ /വൈകുന്നേരം 6.40
ഇന്നത്തെ സിനിമ
*കൊടിയേറ്റം* / 1978/128 മിനിറ്റ്
ആമുഖഭാഷണം: *ഹേന ദേവദാസ്*
കൊടിയേറ്റം
ഗ്രാമീണനും അലസനും കുട്ടിത്ത സ്വഭാവക്കാരനുമാണ് ശങ്കരൻകുട്ടി. മറ്റേതോ വീട്ടിൽ വേല ചെയ്ത് തന്റെ സഹോദരി സമ്പാദിക്കുന്ന പൈസ കൊണ്ടാണ് അയാൾ ജീവിക്കുന്നത്. വലിയ ആഹാരപ്രേമിയുമാണയാൾ. ഒരു നാൾ ശങ്കരൻകുട്ടി വിവാഹിതനാകുന്നു. പക്ഷേ ലക്ഷ്യബോധമില്ലാത്ത, ഉത്തരവാദിത്തമില്ലാത്ത അയാളുടെ ചെയ്തികൾ കൊണ്ട് അസന്തുഷ്ടയാണ് ഭാര്യ. അവൾ തന്റെ സ്വന്തം വീട്ടിലേക്ക് തിരിച്ചു പോവുന്നു.
ശങ്കരൻകുട്ടിയുടെ സഹോദരി തന്റെ കാമുകനൊത്ത് ജീവിക്കാൻ തുടങ്ങിയതിനാലും ശങ്കരൻകുട്ടിയെ സഹായിച്ചിരുന്ന വിധവ മരണപ്പെടുന്നതിനാലും അയാളുടെ വരുമാനം മുടങ്ങുന്നു. ആ ഘട്ടം മുതൽ അയാൾ ഒരു ലോറിക്കാരന്റെ കൂടെ സഹായിയായി പണിയെടുക്കുകയും ജീവിതത്തെ തീർത്തും പുതിയ ഒരു വീക്ഷണം കൊണ്ട് നേരിടുകയും ചെയ്യുന്നു.