മങ്കമ്മ:
1960 കൾ മുതല്‍ അടിയന്തിരാവസ്ഥ വരെയുള്ള സാമൂഹ്യവും രാഷ്ട്രീയവുമായി പ്രക്ഷുബ്ധമായ കാലത്തിലാണ് മങ്കമ്മയുടെ കഥ നടക്കുന്നത്. പ്രാദേശിക രാഷ്ട്രീയക്കാരനായ ഭൂവുടമയുടെ ക്രൂരത മങ്കമ്മയുടെ ജീവിതം താറുമാറാക്കുന്നു. വൃദ്ധനായ അച്ഛനോടൊപ്പം ഗ്രാമം ഉപേക്ഷിക്കാന്‍ അവള്‍ നിര്‍ബന്ധിതയാവുന്നു. പാലക്കാട്ടുള്ള ഒരു പാതയോരത്തെ ചായക്കടയില്‍ ഉപജീവനത്തിനുള്ള വഴിയും താമസിക്കാനുള്ള ഇടവും അവള്‍ കണ്ടെത്തുന്നു.
സുരക്ഷിത ജീവിതത്തിൻ്റെ നേരിയ പ്രകാശം അവളുടെ ജീവിതത്തിനു മേൽ പരക്കുന്ന ഘട്ടത്തിലാണ് രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നത്. മങ്കമ്മയുടെ ജീവിതം അതോടെ വീണ്ടും പ്രശ്നഭരിതമാവുകയാണ്…
1997 -ലെ മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും, മികച്ച സംവിധായകനുള്ള സംസ്ഥാന പുരസ്കാരവും നേടിയ ചിത്രമാണ് മങ്കമ്മ.