Mayurakshi

അതനു ഘോഷിന്റെ മയൂരാക്ഷി വാര്‍ദ്ധക്യത്തില്‍ എത്തിയ ഒരച്ഛനും മധ്യവയസ്സു പിന്നിട്ട മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ ആവിഷ്കാരമാണ്. ദേശീയ പുരസ്കാരം നേടിയ ഈ ബംഗാളി സിനിമ അതോടൊപ്പം നമ്മുടെ കാലത്ത് നേര്‍ത്തുപോകുന്ന കുടുംബബന്ധങ്ങളുടെയും അവ തിരിച്ചുപിടിക്കാന്‍ ആഗ്രഹിക്കുന്ന മനുഷ്യരുടെയും കൂടി കഥയാണ്. മയൂരാക്ഷി ഒരേസമയം ഈ സിനിമയിലെ യാഥാര്‍ത്ഥ്യവും സങ്കല്‍പ്പവും ആണ്. പിതാവിന്റെയും പുത്രന്റെയും മനസ്സിലുള്ള പൂര്‍ത്തീകരിക്കപ്പെടാതെ പോയ അഭിവാഞ്ജകളുടെ അപരനാമമാണ് മയൂരാക്ഷി. ധ്വന്യാത്മകവും കാവ്യാത്മകവും സൌന്ദര്യാത്മകവും ആയ ചലച്ചിത്രാനുഭവമാണ് ഈ സിനിമ പ്രധാനം ചെയ്യുന്നത്.


4 Comments
  1. വിനോദ്‌കുമാർ പി.കെ.

    November 27, 2020 at 9:00 pm

    നിറഞ്ഞ കണ്ണുകളോടെ മാത്രമേ എനിക്ക് കഥയുടെ അന്ത്യം കാണാനായുള്ളൂ….
    പാർക്കിൻസൻ രോഗം മൂലം സംസാര ശേഷി നഷ്ട്ടപ്പെട്ടു..
    എന്നെ കുറേക്കാലം എഴുതിയും…പിന്നീട് അതിനും കഴിയാതെ കണ്ണുകളാൽ നോക്കി അടുത്തേക്ക് വിളിച് തിരിച്ച റിയാനാവാത്ത ശബ്ദം മുഴക്കിയ അമ്മയെ ഓർമ്മ വന്നു…

    വാക്കുകളില്ല….
    സൗമിത്ര ദാ….അമ്മയെ പോലെ നിങ്ങളും കടന്നു പോയി….
    അനശ്വരതയിലേക്ക്…

    Reply
  2. G P Ramachandran

    November 28, 2020 at 1:43 am

    വാര്‍ദ്ധക്യം, അച്ഛനും മകനും തമ്മിലുള്ള ബന്ധം, പരാജിത വിവാഹങ്ങള്‍, ജോലിയുടെയും വരുമാനത്തിന്റെയും ചിലവിന്റെയും സ്ഥിരം പൊരുത്തങ്ങളും പൊരുത്തക്കേടുകളും, ഇതിലെല്ലാമുപരിയായി വര്‍ഗ-സാമൂഹ്യ ശ്രേണികളുടെ സൂക്ഷ്മതകളും സംലയിപ്പിച്ച ഗംഭീരമായ സിനിമ. ഭദ്രലോകത്തിനകത്തെ വിഭദ്രലോകങ്ങള്‍.

    Reply
  3. Rafeek

    November 28, 2020 at 5:42 am

    മാറ്റങ്ങളനിവാര്യമാണ് എങ്കിലും അത് ബാക്കിവെക്കുന്ന വേദനകൾക്ക് പരിഹാരമൊന്നുമില്ല.

    Reply
  4. Remesh

    November 28, 2020 at 8:41 am

    Really wonderful. Haunted me a lot.

    Reply

Write a Reply or Comment

Your email address will not be published. Required fields are marked *