മേഘേ ധാക്ക താര /2013/കമലേശ്വര്‍ മുഖര്‍ജി/127min /ബ്ലാക്ക് & വൈറ്റ്
ഒരു സിനിമയുടെ മൂര്‍ത്തരൂപത്തിനു വഴങ്ങുന്നതായിരുന്നില്ല ഋത്വിക്ഘട്ടക്കിന്റെ ചലച്ചിത്രജീവിതം. ബംഗാള്‍വിഭജനത്തിന്റെയും അഭയാര്‍ത്ഥിത്വത്തിന്റെയും സമരഭൂമികളിലൂടെ അസ്വസ്ഥമായി അലഞ്ഞ ഒരു കലാകാരജീവിതത്തത്തിന്റെ പ്രതീകാത്മകവും അനന്യവുമായ ചലച്ചിത്രപുനരാവിഷ്കാരമായിരുന്നു ബംഗാളി സംവിധായകനായ കമലേശ്വര്‍ മുഖര്‍ജിയുടെ മേഘേ ധാക്ക താര. കലയെ സര്‍ഗാത്മക കലാപമാക്കിയ ഘട്ടക്കിന്റെ വ്യക്തിജീവിതത്തിനൊപ്പം, കല്‍ക്കത്തയുടെ രാഷ്ട്രീയവും കലയും കൂടിക്കുഴഞ്ഞ ചരിത്രജീവിതത്തെക്കൂടിയാണ് സംവിധായകന്‍ പിന്തുടര്‍ന്നത്. നാടകവും സിനിമയും സമരരൂപങ്ങളായി സമീപിച്ച ഘട്ടക്കിന്റെ മാനസികസംഘര്‍ഷങ്ങളുടെ മറ്റൊരു രംഗവേദിയായിരുന്നു അദ്ദേഹം കുറച്ചുകാലം കഴിഞ്ഞ മാനസികാശുപത്രി. കമലേശ്വര്‍ മുഖര്‍ജിയുടെ ചിത്രം ആരംഭിക്കുന്നത് ഇവിടെനിന്നാണ്. നീല്‍കാന്ത് ബാഗ്ചി എന്ന നാടക-ചലച്ചിത്രകാരന്റെ ആത്മസംഘര്‍ഷങ്ങളെ കറുപ്പിലും വെളുപ്പിലും ആവിഷ്കരിക്കുന്ന ഈ ചിത്രം ഘട്ടക്കിന്റെ ജീവിതത്തിലൂടെ, ബംഗാള്‍ചരിത്രത്തിലൂടെ സംവിധായകന്‍ മാത്രമല്ല, പ്രേക്ഷകനും നടത്തുന്ന ഒരു സര്‍ഗാത്മകസഞ്ചാരമായി മാറുന്നു. മേഘങ്ങളാല്‍ ആവൃതമായ നീല്‍കാന്തയുടെ – ഘട്ടക്കിന്റെ – ജീവിതയാത്രയെ അവതരിപ്പിക്കാന്‍ മേഘേ ധാക്ക താര എന്ന പേരുതന്നെ സ്വീകരിക്കുകയായിരുന്നു സംവിധായകന്‍.
2015 iffk യില്‍ മികച്ചസംവിധായകനുള്ള രജതചകോരം കമലേശ്വര്‍ മുഖര്‍ജിക്കു ലഭിക്കുകയുണ്ടായി.
അഭിനേതാക്കള്‍: ശാശ്വത ചാറ്റര്‍ജി, അനന്യ ചാറ്റര്‍ജി, അബിര്‍ ചാറ്റര്‍ജി
സംഗീതം : രവീന്ദ്രനാഥടാഗോര്‍, സലില്‍ ചൗധരി, ദേബജ്യോതി മിത്ര
ക്യാമറ : സൗമിക് ഹാല്‍ദര്‍
സുരേന്ദ്രൻ.എം.പി
November 6, 2020 at 10:57 pmഈ ചിത്രം ആദ്യമായി കാണുകയാ്ണ്. Thanks FFSI. Sub Title was brilliant. രാമചന്ദ്രേട്ടന് പ്രത്യേകം നന്ദി
fasalpookoya
November 10, 2020 at 5:17 pmgood biopic….!!
Manod KM
November 11, 2020 at 7:33 amSo brilliant work and a textbook for the experimental exhibitors.