Nights of Cabiria (1957)

1957-ൽ പുറത്തിറങ്ങിയ ചിത്രമാണ് നൈറ്റ്സ് ഓഫ് കബീരിയ .റോമിലെ തെരുവുകളിൽ സ്നേഹത്തിനും കരുണയ്ക്കുമായി ദാഹിച്ചു നടന്ന കബീരിയ എന്ന അഭിസാരികയുടെ വേദന നിറഞ്ഞ ജീവിതമാണ് ഈ സിനിമയിലൂടെ ഫെല്ലിനി വരച്ചുകാട്ടുന്നത്.

സ്നേഹിച്ചവരെല്ലാം തന്നെ വഞ്ചിച്ച് കടന്നുകളയുമ്പോഴും വീണ്ടും വീണ്ടും അവൾ സ്നേഹിക്കപ്പെടാനായി അലയുന്നു.പ്രത്യാശയോടെയുള്ള കബീരിയയുടെ യാത്രയിൽ നമ്മളും കൂട്ടുചേർന്നു പോകും. ഈ സിനിമയുടെ അവസാന രംഗത്തിൽ, നീണ്ടു കിടക്കുന്ന റോഡിലൂടെ പാട്ടും പാടി ആർത്തുല്ലസിച്ച് നീങ്ങുന്ന ചെറുപ്പക്കാർ’. അവരുടെ ഇടയിലൂടെ നിറഞ്ഞ കണ്ണുകളും ചിരിച്ച മുഖവുമായി നടന്നു നീങ്ങുന്ന കബീരിയയെ നമുക്ക് മറക്കാനാവില്ല. കബീരിയയെ അവതരിപ്പിച്ച ഗ്വി ലെറ്റ  മസിനയ്ക്ക് കാൻ ഫെസ്റ്റിവലിൽ മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചു.മികച്ച വിദേശ ഭാഷാചിത്രത്തിനുള്ള ഓസ്കാർ ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ഈ സിനിമയിലൂടെ ഫെല്ലിനിയെ തേടിയെത്തി.

മലയാളം ഉപശീർഷകം : സുഭാഷ് ഒട്ടുംപുറം
ആമുഖം : ഗീത തോട്ടം


3 Comments
  1. Letterboxd.com/shubhranyl

    December 27, 2020 at 7:19 pm

    What would be tomorrow’s movie? And the day after?

    Reply
  2. അരുൺ

    December 27, 2020 at 7:51 pm

    വ്യഭിചാരിനി ആയ ഒരു സ്ത്രീയുടെയോ അതോ
    സമാനസ്ത്രീകളുടെയോ നിസ്സഹാവായാവസ്ഥ പ്രതിഫലിപ്പിക്കുക മാത്രമല്ല
    ചിത്രം ഊന്നുന്നത് വ്യഭിചാരം എന്ന ഒരു സാമൂഹ്യ പ്രശ്നത്തെ പ്രശ്നവത്കരിക്കുന്നുണ്ട് ഈ സിനിമ.വ്യഭിചരിക്കുക എന്ന പീഡനതിനു പുറമെ അവൾ കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന പൈസ മുഴുവൻ കവർന്നു എടുക്കുന്ന പുരുഷ വഞ്ചകരുടെ കൂടി കഥയാണ് ഈ ചിത്രം. ഇത്തരത്തിൽ
    ആധുനിക റോമിന്റെ സാംസ്‌കാരിക ജീർണതകിലേക്ക് കൂടി വെളിച്ചം വീശുന്നുണ്ട് ഈ ചിത്രം. തനിക്കു പൈസ തരുന്നവരെ തന്റെ ശരീരം വിറ്റു സന്തോഷിപ്പിക്കുക എന്ന വേശ്യയുടെ പൊതു സ്വഭാവത്തെ മറികടന്നു ജീവിതം കണ്ടെത്താൻ ശ്രമിച്ചു അതിൽ പരാജയപെടുന്ന കബിറിയ എന്ന വേശ്യയെ ആണ് ഈ ചിത്രത്തിൽ കാണുക. സ്നേഹിക്കാനും സ്നേഹിക്കപ്പെടുവാനും ഉള്ള മനുഷ്യ സഹജമായ ആഗ്രഹം ആണ് അവളെ അതിനു പ്രേരിപ്പിക്കുന്നത് ( കടപ്പാട് : കളങ്കം പുരളത്ത ഒരു ഇമേജിനു വേണ്ടി എന്ന പുസ്തകം. ലേഖകൻ : ജിപി രാമചന്ദ്രൻ )

    Reply
  3. P C MOHANAN

    December 27, 2020 at 11:04 pm

    This is a really good film, aptly from the master director. His wife ,Masina, acted well. She has a comic and at times funny face, but, suddenly it lights up beautifully. The long film never allow us to deviate our minds from the flow.

    Is this an English film, or Italian or Latin American?

    Reply

Write a Reply or Comment

Your email address will not be published. Required fields are marked *