ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട ആദ്യത്തെ കമ്മ്യൂണിസ്റ്റ് ഗവണ്മെന്റിനെ പിരിച്ചുവിട്ട ചരിത്ര സാഹചര്യമാണ് ചിത്രത്തിന്റെ പശ്ചാത്തലം. പന്ത്രണ്ടു വയസ്സുകാരനായ ജയന്റെ കണ്ണിലൂടെ ആണ് കഥ ഇതള്‍ വിരിയുന്നത്. ധീരനായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകന്‍ ഭാസിയും കര്‍ക്കശക്കാരനും കോണ്‍ഗ്രസ് പാര്‍ട്ടിയെ പിന്തുണയ്ക്കുന്ന ആളുമായ ജയന്റെ അച്ഛനും തമ്മിലുള്ള വൈരുദ്ധ്യത്തിലേക്ക് കഥ കേന്ദ്രീകരിക്കുന്നു. കിറുക്കനായ ശാസ്ത്രജ്ഞന്‍ തരകനില്‍ ജയന്‍ അച്ഛനെ കണ്ടെത്താന്‍ ശ്രമിക്കുന്നു. ഗവണ്മെന്റിന്റെ പിരിച്ചുവിടല്‍, ഭാസിയുടെ അറസ്റ്റ്, തരകന്റെ മരണം എന്നിവ യാദൃശ്ചികമായി ഒരേ സമയത്ത് സംഭവിക്കുന്നു അതോടൊപ്പം അച്ഛനോടുള്ള ജയന്റെ പ്രതീകാത്മക പ്രതികാരവും. മമ്മൂട്ടി, ഭരത് ഗോപി, നെടുമുടിവേണു, ശ്രീനിവാസന്‍ തുടങ്ങിയവര്‍ അഭിനയിച്ചിരിക്കുന്നു.
1995- ലെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരം നേടിയ ചിത്രം കൂടാതെ സംവിധാനത്തിനും ശബ്ദലേഖനതിനുമുള്ള സ്പെഷ്യല്‍ ജൂറി അവാര്‍ഡിനും അര്‍ഹമായി.