ജോർജി എബ്രഹാം നിർമ്മിച്ച “പാതി ആകാശത്തിനും പാതി ഭൂമിക്കും അവകാശികൾ’ എന്ന ഡോക്യുമെൻററിയാണ് എഫ് എഫ് എസ് ഐ കാണിക്കുന്നത്. ഇത് അഗസ്ത്യാർകൂടം മല കയറുന്നതിനു വേണ്ടി ഒരു കൂട്ടം സ്ത്രീകൾ നടത്തിയ സമരവുമായി ബന്ധപ്പെട്ടതാണ്. നിയമ പരവും ആചാരപരവും ആരോഗ്യകരവുമായ ഒരു ഇടപെടൽ. നമ്മുടെ സാംസ്കാരികവും രാഷ്ട്രീയവുമായ മുന്നേറ്റത്തിന്റെ ഒരു നേർചിത്രമാണ്. സ്ത്രീകൾ ചില കാര്യങ്ങൾ ചെയ്യാൻ പാടില്ല ചിലത് ചെയ്യാൻ പറ്റില്ല തുടങ്ങിയ പല അന്ധവിശ്വാസങ്ങളെയും തിരുത്തി കുറിച്ച ഒരു യാത്രയിലേക്ക് വിരൽചൂണ്ടുന്നു. ആ മല കയറ്റത്തിൽ പങ്കെടുത്ത സുൽഫത്ത് അതിൻറെ അനുഭവങ്ങളും അഭിപ്രായങ്ങളും പങ്കു വക്കുന്ന മറ്റൊരു വീഡിയോയും പ്രദർശിപ്പിക്കുന്നുണ്ട്. ഈ യാത്രയിൽ പങ്കെടുത്തവർ മാത്രമല്ല മറ്റു നിരവധി സ്ത്രീകൾ ഇതു നേടിയെടുക്കാൻ പ്രവർത്തിക്കുകയും ഒപ്പം നിൽക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തിലെ മുഴുവൻ സ്ത്രീകളുടെയും ജനാധിപത്യം ആഗ്രഹിക്കുന്ന എല്ലാവരുടേയും അഭിമാനം കൂടിയാണിത്.
Ashish
January 16, 2022 at 2:15 pmGood effort. All the best to the team.
സുലേഖാ മേരി ജോർജ്
January 16, 2022 at 7:58 pmഅഭിമാനം
Adithya
January 16, 2022 at 10:10 pmGreat work…More power to those who fight against discriminations.✊❤️