നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ 150 ആം ജന്മ വാർഷികത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ജീവിതത്തെയും ദർശനങ്ങളെയും പുതിയ തലമുറയ്ക്ക്, പ്രത്യേകിച്ച് കുട്ടികൾക്ക്, പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ തൊടുപുഴ ഫിലിം സൊസൈറ്റി 2019 ൽ തയ്യാറാക്കിയ ഡോക്യുമെൻററി ആണ് “റിമംബറിംഗ് മഹാത്മാ” “Remembering . Mahadma” ജില്ലയിലെ എല്ലാ സ്കൂളുകളിലും ചിത്രം പ്രദർശിപ്പിക്കുന്നതിന് വിദ്യാഭ്യാസ വകുപ്പിന്റെ അനുമതി ലഭിച്ചിരുന്നു. ഇടുക്കി ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റിയുടെ സഹകരണത്തോടെ ജില്ലയിലെ എല്ലാ പഞ്ചായത്തിലും ഓരോ പ്രദർശനം വീതം നടത്താനും പദ്ധതി തയ്യാറാക്കിയിരുന്നു. അവിചാരിതമായി വന്ന കോവിഡ് മഹാമാരി മൂലം പ്രദർശിപ്പിക്കാനായില്ല.
ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ 2 ന് 7 മണിക്ക് എഫ്. എഫ്. എസ്. ഐ യുടെ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ ഈ ചിത്രം പ്രദർശിപ്പിക്കുകയാണ്. ഇത് ഫിലിം സൊസൈറ്റിയുടെ ഇത്തരത്തിലുള്ള ആദ്യ സംരംഭമാണ്. എല്ലാവരും ഈ ഡോക്കുമെന്ററി കാണുക.
അഭിപ്രായങ്ങൾ പങ്കു വയ്ക്കുക.