ഫെല്ലിനി ജന്മശതാബ്ദി ചലച്ചിത്രോത്സവം
നാലാം ദിവസം
ഇന്നത്തെ സിനിമ (29 / 12 / 2020)
വൈകുന്നേരം 7 മണി മുതൽ
റോമ
ഫെഡറിക്കോ ഫെല്ലിനിയുടെ ആത്മകഥാപരമായ ചിത്രമാണ് 1972 ൽ പുറത്തിറങ്ങിയ റോമ. യുവാവായ ഫെഡറിക്കോ ഫെല്ലിനി തന്റെ ജീവിതം സ്വദേശമായ റിമിനിയിൽ നിന്ന് റോമിലേക്കു പറിച്ചുനടുന്നതാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം. ഫെല്ലിനി എന്ന ചെറുപ്പക്കാരൻ , റിമിനി എന്ന കൊച്ചു പട്ടണം വിട്ട് റോം എന്ന മഹാനഗരത്തിലേക്ക്
വരികയും ആ നഗരജീവിതത്തിന്റെ ഭാഗമായ ആനന്ദങ്ങളിൽ ആകൃഷ്ടനാകുകയും ചെയ്യുന്നു. ഈ ചിത്രത്തിൽ റോമിൻറെ ഭൂതകാലത്തെയും വർത്തമാനകാലത്തെയും ഒരു പരമ്പരയായി അവതരിപ്പിച്ചിരിക്കുന്നു. യുവ ഫെല്ലിനിയായി പീറ്റർ ഗോൺസാലസ് അഭിനയിക്കുന്ന ഈ ചിത്രത്തിൽ പ്രധാനമായും പുതുമുഖങ്ങളെയാണ് അവതരിപ്പിക്കുന്നത്.
ബാലകൃഷ്ണണ മേനോൻ
December 31, 2020 at 8:14 amA boring Documentary
Watching a waste of Precious Time