സ്വയംവരം

സ്വയംവരം /1972/131 minutes
ആമുഖഭാഷണം: ഡോ. ഷംന വി പി

കുടുംബങ്ങളുടെ ഇഷ്ടത്തിനു വിരുദ്ധമായി വിവാഹം ചെയ്ത നവ ദമ്പതികളാണ് വിശ്വവും ശാരദയും. തീർത്തും പുതിയ ഒരു ജീവിതത്തിനായി അവരാഗ്രഹിക്കുന്നു. തുടക്കത്തിൽ ഒരു നല്ല ഹോട്ടലിൽ മുറിയെടുത്തു കഴിയുകയും സാമ്പത്തിക പരാധീനത കാരണം അവിടെ നിന്ന് മാറി ഒരു സാധാരണ ഹോട്ടലിലേക്ക്  മാറിത്താമസിക്കുകയും ചെയ്യുന്നു.

<span;>ജീവിതത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചുമെല്ലാം പുതിയ കാഴ്ചപ്പാടുള്ള ദമ്പതിമാരാണവർ. അതിനാൽ തന്നെ കുടുംബത്തിന്റെ കെട്ടുപാടുകളിൽ നിന്നും ബന്ധങ്ങളിൽ നിന്നും പുറത്താണവർ. വിശ്വം തനിക്കൊരു ജോലി ലഭിക്കുമെന്നും തന്റെ ആദ്യനോവൽ പൂർത്തിയാക്കി അത് പബ്ലിഷ് ചെയ്യാൻ സാധിക്കുമെന്നും കരുതുന്നു. എന്നാൽ യാഥാർത്ഥ്യം അവരുടെ ചിന്തയിൽ നിന്ന് വളരെ അകലെയായിരുന്നു. തൊഴിലില്ലായ്മ അവർക്കു മുമ്പിൽ വെല്ലുവിളിയാവുന്നു. ജീവിതം ദുസ്സഹമാവുന്നു. നല്ല ഹോട്ടലിൽ നിന്ന് സാധാരണ ഹോട്ടലിലേക്കും പിന്നീട് ഗ്രാമത്തിലെ ചെറിയ വീട്ടിലേക്കും അവരുടെ ജീവിതം സഞ്ചരിക്കുന്നു.

<span;>തസ്തികയിൽ നിന്ന് പിരിച്ചു വിട്ട ഒരു ജോലിക്കാരനു പകരമായി  മില്ലിലെ ക്ലറിക്കൽ ജോലി വിശ്വത്തിന് ലഭിക്കുന്നു. പക്ഷേ ജോലി നഷ്ടപ്പെട്ട ആൾ വിശ്വത്തെ മാനസികമായി വേട്ടയാടുന്നു. അയാളോട് സഹതാപം തോന്നുന്നുവെങ്കിലും വിശ്വം നിസ്സഹായനായിരുന്നു. ആ കുറ്റബോധവും വിശ്വത്തിനുണ്ടായിരുന്നു.

<span;>മധ്യവർഗത്തിന്റെ ആത്മസംഘർഷങ്ങളെ ചിത്രം സൂക്ഷ്മമായി അടയാളപ്പെടുത്തുന്നു.


2 Comments
  1. Radhakrishnan Sreemandiram

    June 21, 2022 at 6:46 pm

    Good print

    Reply
  2. Subhasish Goon

    June 21, 2022 at 10:46 pm

    There is no embedded english subtitle for the film Swayambharam. I tried CC button to get subtitle but it not works, only few words are there. Please solve the problem.

    Reply

Write a Reply or Comment

Your email address will not be published. Required fields are marked *