The Great Dictator

ദ്‌ ഗ്രേറ്റ് ഡിക്‌റ്റേറ്റർ

യുഎസ്/ഇംഗ്ലീഷ്/1940/ബ്ലാക് & വൈറ്റ്/125 മിനിറ്റ്

സംവിധാനം: ചാര്‍ലി ചാപ്ലിൻ

ലോകം കണ്ട എക്കാലത്തെയും വലിയ ഏകാധിപതിയും ഫാഷിസ്റ്റുമായ അഡോള്‍ഫ് ഹിറ്റലർ എന്ന ഭരണാധികാരിയെ വിമര്‍ശിക്കുന്ന ചാര്‍ലി ചാപ്ലിന്റെ അതിശക്തമായ രാഷ്ട്രീയ ചിത്രമാണ് ദ് ഗ്രേറ്റ് ഡിക്‌റ്റേറ്റർ. സിനിമയിൽ ശബ്ദം ഉപയോഗിക്കുന്ന സാങ്കേതികവിദ്യ നിലവിൽ വന്നതിനുശേഷവും ഏറെക്കാലം സിനിമയിൽ സംഭാഷണം തീര്‍ത്തും ഉപയോഗിക്കാതിരുന്ന ചാര്‍ലി ചാപ്ലിന്റെ ആദ്യ ശബ്ദചിത്രം കൂടിയാണിത്. അന്ധമായ രാജ്യസ്‌നേഹത്തിന്റെ അപകടം വിളിച്ചറിയിച്ച ഈ ചിത്രം ഇറങ്ങിയ കാലത്ത് ഹിറ്റ്ലറും മുസോളിനിയുമൊക്കെ ഇത്രയേറെ അപകടകാരികളായിത്തീരുമെന്നൊന്നും ആരും പ്രതീക്ഷിച്ചിരുന്നില്ല. ചാപ്ലിനിലെ ദീര്‍ഘദര്‍ശിയായ കലാകാരന്‍ ആ സത്യം തിരിച്ചറിഞ്ഞ് ആദ്യമേ ജനങ്ങള്‍ക്കുമുമ്പിൽ അവതരിപ്പിക്കുകയായിരുന്നു.

അഡെനോയ്ഡ് ഹിങ്കല്‍ എന്ന ഫാസിസ്റ്റ് എകാധിപതി. അയാള്‍ക്കൊരു ഇരട്ടയുണ്ട്. പാവപ്പെട്ട ഒരു ബാര്‍ബർ.  രണ്ടു വേഷത്തിലും ചാപ്ലിൻ തന്നെയാണ് പ്രത്യക്ഷപ്പെടുന്നത്. അടിച്ചമര്‍ത്തപ്പെട്ട റ്റൊമാനിയയിൽ രാപ്പകലന്യേ തെരുവുകളിൽ പട്ടാള ബൂട്ടുകളുടെ ശബ്ദം മാത്രം. ലോകം കീഴടക്കലാണ് തന്റെ ജന്‍മലക്ഷ്യമെന്ന് കരുതുന്ന, ആര്യന്‍മാര്‍മാത്രമുള്ള ഒരു പ്രപഞ്ചത്തിന്റെ പ്രഭുവായിത്തീരും താനെന്നു സ്വപ്നം കാണുന്ന ഒരാളാണ് ഹിങ്കൽ. ചുറ്റുപാടുമുള്ള രാഷ്ട്രീയമാറ്റങ്ങളെക്കുറിച്ചറിയാത്ത ഒരേയൊരു വ്യക്തി ആ കൊച്ചു ബാര്‍ബറാണ്. ഒരു ദിവസവും അയാളും പിടിക്കപ്പെട്ട് ഈ ബാര്‍ബറും കോണ്‍സന്‍ട്രേഷൻ ക്യാംപിലെത്തിച്ചേരുന്നു. ഷുള്‍ട്ട്‌സ് എന്ന ഒരു സുഹൃത്തുമൊത്ത് ബാര്‍ബർ അവിടെ നിന്നു രക്ഷപ്പെടുന്നു. തടവുചാടി ഓസ്ട്രിയയിൽ എത്തിയപ്പോൾ പ്രതീക്ഷിക്കാത്ത സംഭവങ്ങൾ നടക്കുന്നു. എല്ലാവരും ആ കൊച്ചു ബാര്‍ബറെ ഏകാധിപതിയായി തെററിദ്ധരിക്കുന്നു. അയാളെ അവർ മൈക്രോഫോണുകള്‍ക്ക് മുന്‍പിലേക്ക് വലിച്ചിഴയ്ക്കുന്നു. അവിടെ ചാപ്ലിൻ നടത്തുന്ന പ്രസംഗം ഫാഷിസത്തിന്‍ കീഴില്‍പ്പെട്ട് ദുരിതമനുഭവിക്കുന്ന എല്ലാ രാഷ്ട്രങ്ങളിലെയും ജനതയുടെ ശബ്ദമായി മാറുന്നു. എന്നാല്‍ ബാര്‍ബർ പ്രസംഗിക്കുന്നത് ഹന്ന എവിടെ നിന്നെങ്കിലും അത് കേള്‍ക്കുന്നുണ്ടാവും എന്ന പ്രതീക്ഷയോടെയാണ്.

മലയാളം ഉപശീർഷകം തയ്യാറാക്കിയത്: ശിവകുമാര്‍ ആര്‍ പി


8 Comments
 1. VishnuRaeendran

  October 22, 2020 at 7:28 pm

  please sentlink

  Reply
 2. Dr L Sudarsanan

  October 22, 2020 at 7:55 pm

  Happy to join ffsikeralam..

  Reply
 3. Dr L Sudarsanan

  October 22, 2020 at 8:48 pm

  The great dictator is not able to watch.. Technical issues?

  Reply
 4. Jayan neeleswaram

  October 22, 2020 at 8:51 pm

  thanks for screening this classic film

  Reply
 5. Habeeb Rahman

  October 22, 2020 at 10:43 pm

  ഗ്രേറ്റ് ഡിക്റ്റേറ്റർ ആദ്യമായിട്ടല്ല കാണുന്നത്. എന്നാൽ ഇന്ന് എഫ് എഫ് എസ് ഐ കേരളം സൈറ്റിൽ വീണ്ടും അതു തെളിഞ്ഞപ്പോൾ രണ്ടുമൂന്നു മേന്മകൾ പ്രത്യേകം ശ്രദ്ധിക്കാൻ സാവകാശം കിട്ടി. ഒന്ന് സംഗീതം, രണ്ട് കലാസംവിധാനം, മൂന്ന് കാലികപ്രസക്തി. ചാപ്ലിൻ ഡയലോഗ് പറയുന്ന അദ്ദേഹത്തിന്റെ ആദ്യ ഫീച്ചർ ഫിലിം കൂടിയാണ് ഇതെന്ന് കേട്ടിട്ടുണ്ട്. ബാക്കിയെല്ലാം സൈലന്റ് ആണ്. ചലച്ചിത്ര സാങ്കേതികത പുരോഗമിച്ചിട്ടില്ലാത്ത കാലത്ത് എടുത്ത പടമാണ്. എന്നിട്ടും എന്തൊരു പരിപൂർണതയാണ് ക്യാമറ വർക്കിനും എഡിറ്റിംഗിനും! പടം കാണാൻ അവസരം തന്നതിന് ആദരണീയരായ സംഘാടകർക്ക് നന്ദി അറിയിക്കുന്നു.

  Reply
 6. KANNAN S

  October 23, 2020 at 7:40 am

  നന്ദാ, നന്ദി… ഓൺലൈനിലൂടെ ഈ സിനിമകളെ അറിയാൻ അവസരം തന്നതിന്.

  Reply
 7. K V Unnikrishnan

  October 23, 2020 at 10:32 am

  Great Dictatorലെ എത്രയോ സീക്വൻസ്കൾ ഇന്നും പ്രസക്തമാണ്,നമ്മുടെ കാല ഘട്ടത്തിലും.ഒരു outstanding സിനിമ. 4 പതിറ്റാണ്ടുകൾക്കു ശേഷം വീണ്ടും ഈ സിനിമ കാണാനായതിൽ ffsiക്ക് നന്ദി.

  Reply
 8. M0hanan P C

  October 23, 2020 at 2:14 pm

  പണ്ടെന്നോ തിരുവനന്തപുരത്തെ ഒരു തിയേറ്ററില്‍ കണ്ടതാണീ ചിത്രം. വെറുമൊരു കോമഡിക്കാരന്‍ എന്നതിനപ്പുറമാണ് ചാപ്ലിന്‍ എന്ന് തോന്നിയത് ഇതു കണ്ടപ്പോഴാണ്. അതുവരെ കുറെ ശുദ്ധഹാസ്യസിനിമകളേ അദ്ദേഹത്തിന്റേതായി കണ്ടിരുന്നുള്ളൂ.
  .
  ഫാസിസ്റ്റ് വിരുദ്ധ ചിത്രങ്ങളുടെ പട്ടികയില്‍ ഈ സറ്റയര്‍ ചിത്രം സ്വാഭാവികമായും സ്ഥാനം പിടിച്ചിട്ടുണ്ട്.

  ചലച്ചിത്രകാരന്‍റെ ദീര്‍ഘവീക്ഷണം നമ്മെ അമ്പരപ്പിക്കുന്ന പ്രക്രിയ പുതിയതല്ല. ഇന്നത്തെ ഇന്ത്യയിലിരുന്ന്‍ ഈ ചിത്രം കാണുമ്പോള്‍ ആ സത്യത്തിനു മുന്‍പില്‍ ആദരപൂര്‍വ്വം തലകുനിച്ചുപോവുകയാണ്. ഇന്നിതാസ്വദിക്കാന്‍ ഒരു ഹിറ്റ്ലറുടെയോ മുസ്സോളിനിയുടെയൊ ഓര്‍മ്മ നമുക്കാവശ്യമില്ല. ചരിത്രം നമ്മുടെ കണ്മുന്നില്‍ ഹാസ്യാവര്‍ത്തനമായി പ്രത്യക്ഷപ്പെടുന്നുണ്ട്.

  ഈ ചിത്രം FFSI-KERALAM പ്ലാറ്റ്ഫോമില്‍ കാണാന്‍ ശ്രമിച്ചപ്പോള്‍ ഇന്നലെ ചില തടസ്സങ്ങള്‍ നേരിട്ടു. നിശ്ചിത എണ്ണം ആളുകള്‍ കണ്ടുകൊണ്ടിരിക്കുന്നതിനാല്‍ , ഇനി കാണണമെങ്കില്‍ വെയിറ്റ് ചെയ്യണമത്രേ. പകുതിയോളം കണ്ട്, ഒന്നു നിര്‍ത്തി, മൂത്രമൊഴിച്ചുവന്ന്, വീണ്ടും കാണാന്‍ ശ്രമിച്ചപ്പോഴാണ് അക്കിടി പറ്റിയത്. തുടര്‍ന്ന് പല പ്രാവശ്യം ശ്രമിച്ചിട്ടും കാണാനായില്ല. ഒടുവില്‍, യു-ട്യൂബില്‍ ചെന്നാണ് കണ്ടത്–മലയാളം സബ്‌-ടൈറ്റിലില്ലാതെ.

  ഈ ചിത്രത്തിന്‍റെയും നല്ല പ്രിന്‍റ് പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞതിന്‌ അഭിനന്ദനം.

  Reply

Write a Reply or Comment

Your email address will not be published. Required fields are marked *