റ്റു ഹാഫ് ടൈംസ് ഇന്‍ ഹെല്‍
1961/ഹംഗറി/ബി&ഡബ്ല്യു/140 മിനിറ്റ്
സംവിധാനം : സോൽതൻ ഫാബ്രി
രണ്ടാം ലോകയുദ്ധത്തിന്റെ ദുരന്തങ്ങളെ ആസ്പദമാക്കി ഏതാനും ചലചിത്രങ്ങൾ രചിച്ചിട്ടുള്ള സോല്‍തൻ ഫാബ്രിയുടെ റ്റു ഹാഫ് ടൈംസ് ഇന്‍ ഹെൽ എന്ന ചിത്രം ഫുട്‌ബോള്‍ കളിയും സ്വാതന്ത്ര്യവാഞ്ഛയും ഫാഷിസവും തമ്മിലുള്ള സംഘര്‍ഷങ്ങളെ സമര്‍ത്ഥമായി വ്യാഖ്യാനിച്ചിരിക്കുന്നു.
1944 കാലഘട്ടത്തില്‍ ജര്‍മ്മൻ സൈന്യത്തിന്റെ തടവറയിൽ കഴിയുന്ന ഹംഗേറിയൻ തടവുകാരുടെ ആത്മാഭിമാനം പരീക്ഷിക്കപ്പെടാന്‍ പോവുകയാണ്. തടവുകാരിലൊരാളായ ദിയോ ദേശീയ ഫുട്‌ബോൾ താരമായിരുന്നു. നേതാവിന്റെ പിറന്നാളാഘോഷങ്ങളുടെ ഭാഗമായി 11 പേരടങ്ങുന്ന തടവുകാരുടെ ടീമും പട്ടാളക്കാരുടെ ടീമും തമ്മിലാണ് കളി. പറ്റിയാല്‍ മോചനം നേടാൻ സാദ്ധ്യതയുണ്ടെന്ന പ്രതീക്ഷയാൽ ദിയോ ടീമിനെ വാര്‍ത്തെടുക്കാൻ ശ്രമിക്കുന്നു.
തടവുകാരുടെ ടീം പട്ടാളടീമിനോടേറ്റുമുട്ടുമ്പോള്‍ ജീവൻ പണയപ്പെടുത്തിയുള്ള പൊരിഞ്ഞ കളിയിൽ ജർമൻ പട്ടാളടീം പരാജയമറിയുന്നു. കുപിതനായ കേണല്‍ തന്റെ തോക്കെടുത്ത് ദിയോവിന്റെ ടീമിനുനേരെ ചൂണ്ടുന്നു. ഫാഷിസത്തിന്റെ സ്വഭാവം അധികാരഭ്രമവും ക്രൂരതയുമാണെന്ന് ഈ സിനിമയിലൂടെ സോള്‍ട്ടാൻ ഫാബ്രി പറഞ്ഞു വയ്ക്കുന്നു.
മലയാളം ഉപശീർഷകം തയ്യാറാക്കിയത്:
കെ. രാമചന്ദ്രന്‍, ഓപ്പൺ ഫ്രെയിം
Habeeb Rahman
October 27, 2020 at 4:16 pm‘ടൂ ഹാഫ് ടൈംസ് ഇൻ ഹെൽ’ ഒരിക്കലും മറക്കാൻ കഴിയാത്ത ചലച്ചിത്ര അനുഭൂതിയാണ് പകർന്നുതന്നത്. ഓരോ സീക്വൻസ് പിന്നിടുമ്പോഴും തോന്നും എന്തു മാത്രം ക്ലേശം സഹിച്ചും വിശദാംശങ്ങളിൽ ശ്രദ്ധ ചെലുത്തിയുമാണ് അവയുടെ ചിത്രീകരണം നടത്തിയിരിക്കുന്നത് എന്ന്. വിശേഷിച്ചും കൂട്ടമായി രക്ഷപ്പെടുന്ന ഷോട്ടുകളും ഫുട്ബാൾ മാച്ചിന്റെ രംഗങ്ങളും. നാസി പട്ടാളത്തിന്റെ നിർദ്ദയത്വം, തടവുകാരുടെ വിഹ്വലത, അവരുടെ ആശയറ്റ നിമിഷങ്ങൾ .. ഇതെല്ലാം ഇത്ര പരിപൂർണതയോടെ പകർത്തിയ സിനിമകൾ ലോകത്ത് അധികമില്ല. സ്ക്രീനിലെ ട്രാജഡി ഒരു വല്ലാത്ത നോവായി പ്രേക്ഷകനെഞ്ചിൽ അവശേഷിക്കും.
Mohan Kumar
October 27, 2020 at 7:57 pmExcellent film. The spirit for freedom, Nationalism and passion for football closely knitted in the film. Really a classic one