VAGABOND

വാഗാബോണ്ട്

1985/ഫ്രാന്‍സ്/കളര്‍/105 മിനിറ്റ്

സംവിധാനം – ആഗ്നസ് വെർദ

അലഞ്ഞുതിരിയുന്ന മോണ എന്ന ഒരു സ്ത്രീയാണ് ഇതിലെ കേന്ദ്രകഥാപാത്രം. മഞ്ഞില്‍ പുതച്ചുപോയ നിലയിൽ ഒരു സ്ത്രീയുടെ ശവശരീരം കണ്ടെത്തുന്നിടത്തുനിന്നാണ് സിനിമ ആരംഭിക്കുന്നത്. അവിടെ നിന്നും നമുക്ക് കാണാന്‍സാധിക്കാത്ത ഒരു അഭിമുഖകാരി, ഈ സ്ത്രീയെ അവസാനം കണ്ടയാളിനോടും അവരുടെ ശവശരീരം കണ്ടെത്തിയവരോടും സംസാരിക്കുന്നു. അവിടെ നിന്ന് ചിത്രം ഫ്ലാഷ്ബാക്കിലേക്ക് പോവുകയാണ്. മോണയുടെ അലഞ്ഞുതിരിഞ്ഞുള്ള യാത്രയില്‍ അവർ കടന്നുപോകുന്ന സാഹചര്യങ്ങളിലേക്കാണ് സിനിമ പ്രേക്ഷകനെ കൊണ്ടുപോകുന്നത്. യാത്രയ്ക്കിടയില്‍ മുന്തിരിത്തോട്ടത്തൊഴിലാളി, ആട് കര്‍ഷകരുടെ ഒരു കുടുംബം, മരങ്ങളെക്കുറിച്ച് പഠിക്കുന്ന ഒരു പ്രൊഫസർ തുടങ്ങിയവരെ അവർ പരിചയപ്പെടുന്നു.

മലയാളം ഉപശീർഷകം തയ്യാറാക്കിയത്:

ജയേഷ് കെ.പി., ഓപ്പൺഫ്രെയിം, പയ്യന്നൂര്‍


7 Comments
 1. Habeeb Rahman

  October 27, 2020 at 10:20 pm

  ഒരുപാട് സംഭങ്ങളുടെ ആകൃത്രിമമായ ആവിഷ്ക്കരണം. ജീവിക്കുന്നതു പോലുള്ള അഭിനയം. ആ നിലയ്ക്ക് മികച്ച സൃഷ്ടിയാണ് വാഗബോണ്ട്. എങ്കിലും മലയാളിക്ക് ‘സ്വാതന്ത്ര്യദാഹി’ നായികയെ ഇഷ്ടപ്പെടണം എന്നില്ല. ആകെ തകർക്കുന്ന യുദ്ധവും ഫാസിസ ക്രൌര്യവും പ്ലേഗ് പോലുള്ള മഹാ വ്യാധികളും സുദീർഘമായ ദാരിദ്ര്യ വും ഒക്കെ കടന്നുവന്ന യൂറോപ്പിൽ വ്യക്തികൾ കാംക്ഷിക്കുന്ന സ്വാതന്ത്ര്യം വേറെയാണ്. നമ്മുടെ സങ്കൽപ്പത്തിലുള്ളത് ചെറു വൃത്തങ്ങളിൽനിന്നു മാത്രമുള്ള സ്വാതന്ത്ര്യമാണ്. കാരണം നമുക്ക് തിക്തമായ അനുഭവങ്ങൾ കുറവാണ്. നാം യുദ്ധത്തിന് നടുവിൽപ്പെട്ടിട്ടില്ല. അഭയാർഥികൾ ആകേണ്ടി വന്നിട്ടില്ല. എന്തങ്കിലും പുതുതായി കണ്ടുപിടിക്കുന്നതിന് ബുദ്ധിവ്യയം ചെയ്യുകയോ സാഹസികയാത്രകൾ നടത്തുകയോ ചെയ്ത ശീലമില്ല. അതുകൊണ്ടുതന്നെ, വാഗബോണ്ടിലേത് പോലെ ഇറങ്ങിപ്പുറപ്പെടാനുള്ള മനസ്സ് നമുക്ക് ഉണ്ടാകാൻ വഴിയില്ല.. ഒരു ക്ലാസിക് കൂടി കാണാൻ അവസരം തന്നതിന് എഫ് എഫ് സി ഐ യോട് നന്ദി പറയുന്നു.

  Reply
 2. Sanju

  October 28, 2020 at 4:43 pm

  നല്ല സിനിമ.നല്ല പ്രിന്റിംഗ്. മലയാളം സബ്ടൈറ്റിൽ ഉള്ളതാണ് കാണാൻ പ്രേരിപ്പിച്ചത്.ffsi kerala ഘടകത്തിന് പ്രത്യേക നന്ദി.

  Reply
 3. ANILKUMAR V K

  October 28, 2020 at 9:03 pm

  great film

  Reply
  • Shubhranyl

   November 8, 2020 at 11:21 pm

   Did you get it subtitled in English?

   Reply
 4. Ajith

  October 29, 2020 at 3:46 pm

  മലയാളം സബ്റ്റൈറ്റിൽ ഈ ചിത്രങ്ങൾ കാണാത്തവർക്ക് കാണാൻ ഉള്ള സൗകര്യം ഉണ്ടാക്കണം.

  Reply
 5. Shubhranyl

  November 8, 2020 at 11:19 pm

  Why is English subtitle NOT enabled? I cannot understand a single word in Malayalam. I wanted to watch an Agnės Varda but I’m a Bengali.

  Reply
 6. Shubhranyl

  November 11, 2020 at 1:32 am

  I’m downloading the film subtitled in English from torrent.

  Reply

Write a Reply or Comment

Your email address will not be published. Required fields are marked *