റാഫി നീലംകാവിൽ കഥയും സംവിധാനവും നിർവഹിച്ച ഹ്രസ്വചിത്രങ്ങൾ മേരി മോളുടെ കണ്ടൽ ജീവിതം, വിസിൽ എന്നീ രണ്ട് ഷോർട്ട് ഫിലിംസാണ് ഇവിടെ കാണിക്കുന്നത്. വിസിൽ സംഭാഷണങ്ങൾ ഒന്നുമില്ലാതെ നമ്മളോട് സംസാരിക്കുന്നു എന്നത് ശ്രദ്ധേയമാകുന്നു. ഈ സിനിമകൾ കാലികപ്രസക്തി മാത്രമല്ല, ഭാവിയും കൂടിയാണ്. പ്രകൃതിയും കുട്ടികളും മനുഷ്യരാശി യുടെ നിലനിൽപാണ. ആർത്തി മൂത്ത മനുഷ്യന്റെ വെട്ടിപ്പിടിക്കുന്ന ലഹരിയുടെ സന്തോഷത്തേക്കാൾ ലോകത്തേക്കാൾ കുട്ടികൾ കൊതിക്കുന്നത് പ്രകൃതിയുടേയും കൂട്ടായ്മയുടേയും പച്ചപ്പുമാണ്. നിങ്ങൾ കാണുന്നതിനോടൊ പ്പം നിങ്ങളുടെ കുട്ടികളെ കൂടി കാണിക്കുക.
അത് വളരെ വളരെ ലളിതവും സുന്ദരവുമായി 10 ഉം 6 ഉം മിനിറ്റുകൾ ഉള്ള ചെറിയ രണ്ട് സിനിമകളിലൂടെ പാവർട്ടി ജനകീയ ചലചിത്ര വേദി പ്രവർത്തകനും അദ്ധ്യാപകനുമായ റാഫി നിലം കാവിൽ മണത്തല ഗവ. ഹൈയർ സെക്കന്ററി സ്കൂൾ സഹകരണത്തോടെയാണ് ദൃശ്യവൽകരിച്ചിരിക്കുന്നത് ffsikeralam.online എന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു കാണുക.