ഋതിക് ഘട്ടക് ചലച്ചിത്രമേള

ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ കേരളത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സിനിമയിലെ മഹാനായ ചലച്ചിത്ര സംവിധായകൻ ഋതിക് ഘട്ടക്കിന്റെ 95 ആം ജന്മവാർഷികത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ പ്രധാന സിനിമകളെല്ലാം ഉൾപ്പെടുത്തി ഘട്ടക് ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നു. 2020 നവംബർ 4 മുതൽ 9 വരെ ആറു ദിവസങ്ങളിലായി ഋതിക് ഘട്ടക്കിന്റെ അഞ്ചു  സിനിമകളും അദ്ദേഹത്തിന്റെ ജീവിതത്തെ ആധാരമാക്കി നിർമ്മിച്ച ഒരു ചിത്രവും പ്രദർശിപ്പിക്കും. മേഘെ ധക്ക താര, സുബർണ്ണരേഖ, കോമള്‍ ഗാന്ധാർ, അജാന്ത്രിക്, ജുക്തി താപ്പോ ഓര്‍ ഗാപ്പോ എന്നീ ചിത്രങ്ങളും ഋതിക് ഘട്ടക്കിനെ കുറിച്ച് കമലേശ്വർ മുഖർജി സംവിധാനം ചെയ്തു മേഘെ ധക്ക താര എന്ന ബംഗാളി സിനിമയുമാണ് ഘട്ടക് മേളയില്‍ പ്രദർശിപ്പിക്കുക. മലയാളം  ഇംഗ്ലീഷ്  ഉപശീർഷകങ്ങളോടുകൂടിയാണ് ഘട്ടക്കിന്റെ പ്രധാനപ്പെട്ട മുഴുവൻ ചിത്രങ്ങളുടെയും മേള എഫ് എഫ്‌ എസ് ഐ കേരളം സംഘടിപ്പിക്കുന്നത്. ഇന്ത്യയിൽ തന്നെ ആദ്യമായാണ് ഘട്ടത്തിന്റെ മുഴുവൻ ചിത്രങ്ങളും ഒരു പ്രാദേശിക ഭാഷയില്‍ ഉപശീർഷകങ്ങൾ നൽകി പ്രദർശിപ്പിക്കുന്നത്. ഘട്ടക് ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടനം ചരിത്രകാരനും ചലച്ചിത്ര നിരൂപകനുമായ അമൃത് ഗാംഗര്‍ നിര്‍വ്വഹിക്കും. പ്രസിദ്ധ ക്യാമറാമാനായ സണ്ണി ജോസഫ്, സംവിധായകന്‍ ജോഷി ജോസഫ്, നിരൂപകരായ എം എസ് ശ്രീകല, രോഷ്നി സ്വപ്ന, ഡോ മോഹനകൃഷ്ണന്‍, കെ രാമചന്ദ്രന്‍   തുടങ്ങിയവര്‍ സിനിമകള്‍ അവതരിപ്പിച്ച് സംസാരിക്കും. ഷാജി ചെന്നൈ വിദ്യാര്‍ത്ഥി ചാറ്റര്‍ജി തുടങ്ങിയ ചലച്ചിത്രനിരൂപകര്‍ ഘട്ടക് ഓപ്പണ്‍ ഫോറത്തില്‍ സംസാരിക്കും.

വിഭജനത്തിന്റെ പലായനത്തിന്റെയും പൌരത്വത്തിന്റെയും പ്രശ്നങ്ങൾ സജീവമാകുന്ന വർത്തമാനകാലത്ത് ഘട്ടക്കിന്റെ സിനിമകളിലെ രാഷ്ട്രീയവും സാമൂഹിക യാഥാർഥ്യങ്ങളും കൂടുതൽ പ്രസക്തമാകുന്നു എന്നതുകൊണ്ടാണ് ഘട്ടക്കിന്റെ ചിത്രങ്ങളുടെ കാഴ്ചപോലും ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാകുന്നത്. ആ അര്‍ത്ഥത്തില്‍ ഈ മേള മനുഷ്യപക്ഷത്ത് നിലകൊള്ളുന്ന മുഴുവന്‍ പേരും ഏറ്റെടുക്കുമെന്നു തന്നെ എഫ് എഫ്‌ എസ് ഐ കേരളം വിശ്വസിക്കുന്നു.


1 Comment
  1. Sojappa Scaria

    November 2, 2020 at 4:38 pm

    how to watch the films. ഈ സൈറ്റില്‍ എത്രമണിക്ക് കാണാനാവും.

    Reply

Write a Reply or Comment

Your email address will not be published. Required fields are marked *