കാലാതിവര്‍ത്തിയായ സിനിമകള്‍

ആര്‍ നന്ദലാല്‍, ഫെസ്റ്റിവല്‍ ഡയറക്ടര്‍

ഒരു സൃഷ്ടി കാലാതിവ‍ർത്തിയാകുമ്പോഴാണ് നാം അതിനെ ക്ലാസിക് എന്നുവിളിക്കുന്നത്. നമ്മളിന്ന് ആസ്വദിക്കുന്ന കലാരൂപങ്ങളിൽ താരതമ്യേന ഏറ്റവും പ്രായം കുറഞ്ഞ ഒന്നായാരിക്കും സിനിമ. അതേസമയം ലോകത്തിൽ ഇന്ന് ഏറ്റവുമധികം ആസ്വാദകരുള്ള ഈ മേഖലയിൽ നിന്ന് കലാമൂല്യമുള്ള നൂറുകണക്കിന് ശ്രദ്ധേയസിനിമകൾ ഈ ചെറിയ കാലയളവിൽ ഉണ്ടായിട്ടുണ്ട്. സിനിമാവിദ്യർത്ഥികൾക്കും, സിനിമാതൽപരരായ മനുഷ്യർക്കും ഇത്തരം ചിത്രങ്ങൾ ഒരു പാഠപുസ്തകം പോലെ പ്രാധാന്യമുള്ളവയാണ്. ഒരു മികച്ച സിനിമ മുന്നോട്ടുവെക്കുന്ന പ്രമേയപരവും കലാപരവുമായ മൂല്യങ്ങളെ തിരിച്ചറിയുക ഒറ്റക്കാഴ്ചയിൽ ഒരുപക്ഷെ അസാധ്യമായിരിക്കും. അതിനായി ആ ചിത്രം രണ്ടോ മൂന്നോ അതിൽക്കൂടുതലോ തവണ കാണേണ്ടിവരും. അത്തരമൊരു സാധ്യതയാണ് ഈ ഫെസ്റ്റിവെൽ മുന്നോട്ടുവെക്കുന്നത്. സിനിമ ആസ്വദിക്കുന്നതിലെ ഒരു പ്രധാനതടസ്സം പലപ്പോഴും ഭാഷയുടേതാണ്. അത് ലഘൂകരിക്കാനായി മലയാളത്തിലുള്ള ഉപശീർഷകങ്ങളോടെ യാണ് ഈ ഫെസ്റ്റിവെലിലെ ഏഴ് ചിത്രങ്ങളും പ്രദർശിപ്പിക്കുന്നത്. തികച്ചും അക്കാദമിക് ആയ ലക്ഷ്യം മാത്രമാണ് ഈ മേളക്കുള്ളത് എന്നും എടുത്തുപറയേണ്ടിയിരിക്കുന്നു.
ഒരു മികച്ച കാഴ്ചാനുഭവം എല്ലാവര്‍ക്കും ആശംസിക്കുന്നു.


Write a Reply or Comment

Your email address will not be published. Required fields are marked *