കെ ജി ജോർജ്ജ് ചലച്ചിത്രമേള ഓപ്പൺ ഫോറം

പ്രിയപ്പെട്ടവരേ,
ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ കേരളത്തിന്റെ നേതൃത്വത്തിൽ കഴിഞ്ഞ അഞ്ച് ദിവസമായി നടന്നുവരുന്ന കെ ജി ജോർജ് ചലച്ചിത്രോത്സവത്തിന്റെ സമാപന ദിവസമാണ് നാളെ (സപ്തം. 21 ചൊവ്വ ) ആറാം ദിവസമായ നാളെ കെ ജി ജോർജ് സിനിമകളുടെ സവിശേഷതകൾ പങ്കുവയ്ക്കുന്നതിനുള്ള ഓപ്പൺ ഫോറമാണ് സംഘടിപ്പിക്കുന്നത്. കെ ജി ജോർജ് സിനിമകളുടെ പഠിതാക്കളും ആ സിനിമകളുടെ സൗന്ദര്യത്തെ മനസ്സിൽ കൊണ്ടുനടക്കുന്നവരും തങ്ങളുടെ വിചാരങ്ങൾ പരസ്പരം പങ്കിടുന്ന രീതിയിലാണ് ഈ ഓപ്പൺ ഫോറം വിഭാവനം ചെയ്തിട്ടുള്ളത്. ചലച്ചിത്ര സംവിധായകനും നടനും നിരൂപകനുമായ ശ്രീ കെ ബി വേണു ഓപ്പൺ ഫോറം ഉദ്ഘാടനം ചെയ്യും. ഓപ്പൺ ഫോറത്തിൽ വച്ച് ഫിലിം സൊസൈറ്റി ഫെഡറേഷൻ മുഖമാസിക ദൃശ്യതാളത്തിന്റെ സപ്തംബർ ലക്കമായ കെ ജി ജോർജ് വിശേഷാൽ പതിപ്പ് പ്രശസ്ത ചലച്ചിത്ര സംവിധായകൻ കെ പി കുമാരൻ പ്രകാശനം പ്രകാശനം ചെയ്യും. ദൃശ്യതാളം കെ ജി ജോർജ്ജ് പതിപ്പിൽ ലേഖകരായി എത്തിയ മുഴുവനാളുകളും യോഗത്തില് ഉണ്ടാകും എന്നു പ്രതീക്ഷിക്കുന്നുണ്ട്.

കെ ജി ജോർജജ് സിനിമാനുഭവങ്ങൾ പങ്കുവെക്കുന്നതിനായി ഓപ്പൺ ഫോറത്തിലേക്ക് മുഴുവൻ സുഹൃത്തുക്കളും എത്തിച്ചേരണമെന്ന് ഫിലിം സൊസൈറ്റി ഫെഡറേഷൻ സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു. പരമാവധി സുഹൃത്തുക്കളിലേക്ക് ഈ സന്ദേശം എത്തിക്കുമല്ലോ. ഏഴുമണിക്കാണ് ഓപ്പൺ ഫോറം ആരംഭിക്കുക. ഗൂഗിൾ മീറ്റ് പ്ലാറ്റ്ഫോമിലാണ് ഓപ്പൺ ഫോറം നടക്കുന്നത്. 6 45 മുതൽ ഗൂഗിൾ മീറ്റിലേക്ക് പ്രവേശിക്കാവുന്നതാണ്.

ലിങ്ക് : കെ ജി ജോർജ്ജ് ചലച്ചിത്രമേള ഓപ്പൺ ഫോറം
https://meet.google.com/xwf-dmxv-gcg


Write a Reply or Comment

Your email address will not be published. Required fields are marked *