ഫെസ്റ്റിവൽ റിവ്യൂ ഇന്ന് (ഒക്റ്റോബര്‍ 29 വ്യാഴം)

ഗൂഗിള്‍ മീറ്റില്‍ വൈകുന്നേരം 7മണിക്ക്

FFSI കേരളം സംഘടിപ്പിച്ച ക്ലാസിക് ചലച്ചിത്രോത്സവം നാളിതുവരെ നമ്മൾ നടത്തിയ മറ്റ് ചലച്ചിത്രോത്സവങ്ങളിൽ നിന്ന് സാങ്കേതികമായും സൗന്ദര്യാത്മകമായും പല വിതാനങ്ങളിൽ വ്യത്യസ്തമായിരുന്നു. സ്വന്തമായി നാം വികസിപ്പിച്ച വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമിൽ ആണ് ഇക്കുറി നമ്മുടെ ഓൺലൈൻ ചലച്ചിത്രോത്സവം സംഘടിപ്പിച്ചത്. ആയിരക്കണക്കിനാളുകൾക്ക് ഒരേസമയം തന്നെ സിനിമ കാണത്തക്ക നിലയിലുള്ള അതിശക്തമായ ക്ലൗഡ് സ്റ്റോറേജോടുകൂടി വളരെ വിജയകരമായി നാം നമ്മുടെ ഓൺലൈൻ മേള നടത്തിയിരിക്കുകയാണ്.

കൂടുതൽ സാങ്കേതിക തികവോടുകൂടി വരുംകാലത്ത് ഈ ഓൺലൈൻ ചലച്ചിത്രോത്സവം നമുക്ക് മുന്നോട്ടുകൊണ്ടു പോകേണ്ടതുണ്ട്. ആയതുകൊണ്ടുതന്നെ ക്ലാസിക് ചലച്ചിത്രോത്സവത്തിന്റെ അനുഭവങ്ങൾ തുറന്നു പങ്കുവെക്കുന്നത് ഇതിൻറെ സംഘാടനത്തെ സംബന്ധിച്ചിടത്തോളം സുപ്രധാനമാണ്. ആയതുകൊണ്ട് നമ്മുടെ സൗഹൃദങ്ങളിൽ ഇക്കാര്യം ഗൗരവത്തിൽ പങ്കുവെക്കുകയും ഒരു ഫിലിം സൊസൈറ്റിയിൽ നിന്നും രണ്ടോ മൂന്നോ ആളുകളെ നമ്മൾ ഒക്ടോബർ 29 ന് നടത്തുന്ന ഫെസ്റ്റിവൽ റിവ്യൂ വിൽ പങ്കെടുപ്പിക്കാൻ വ്യക്തിപരമായ രീതിയിൽ തന്നെ ശ്രമിക്കണമെന്ന് നിങ്ങളോട് ഓരോരുത്തരോടും സ്നേഹപൂർവ്വം അഭ്യർത്ഥിക്കുകയാണ്.

ഭാവിയിൽ വലിയ ചലച്ചിത്രോത്സവങ്ങൾ ഏറ്റെടുക്കത്തക്ക നിലയിൽ നമ്മുടെ ഓൺലൈൻ സ്ട്രീമിങ്ങിനെ ശക്തിപ്പെടുത്തുക എന്നുള്ളത് നമ്മുടെ ഓരോരുത്തരുടേയും നല്ല സിനിമയോടുള്ള മമതയുടെയും പ്രതിബദ്ധതയുടെയും കൂടി ഭാഗമാണെന്ന് തിരിച്ചറിയുമല്ലോ.

 

ഫെസ്റ്റിവൽ റിവ്യൂവിൽ തുറന്ന ചർച്ചകൾക്കായി ഉണ്ടാകണമെന്ന് ഒരിക്കൽ കൂടി അഭ്യർത്ഥിക്കുന്നു.
Meeting URL: https://meet.google.com/hga-iqqt-xjm


Write a Reply or Comment

Your email address will not be published. Required fields are marked *