സിനിമ ഇന്ന് സ്കൂള്‍ പാദ്യപദ്ധതിയുടെ അവിഭാജ്യഘടകമാണ്. സിലബസ്സിന്റെ ഭാഗമായി നിരവധി സിനിമകള്‍ കുട്ടികള്‍ കാണേണ്ടതുണ്ട്. ഒപ്പം സ്കൂള്‍ ഫിലിം ഫെസ്റ്റിവലുകള്‍ സംഘടിപ്പിച്ച് നല്ല സിനിമകള്‍ കുട്ടികളില്‍ എത്തിക്കാനും കരിക്കുലം ലക്ഷ്യമിടുന്നുണ്ട്. ഹയര്‍ സെക്കന്ററി തലത്തില്‍ സവിശേഷമായും സിനിമ ഒരു മുഖ്യപഠനമേഖലയാണ്. ഒന്നാം വർഷ മലയാളം പാഠപുസ്തകത്തിൽ ഒരു യൂണിറ്റ് തന്നെ ‘കാഴ്ച’ ആണ്. ഈ യൂണിറ്റിൽ അവർക്ക് മൂന്നു സിനിമകൾ നിർബന്ധമായും കാണേണ്ടതുണ്ട്. ബൈസിക്കിൾ തീവ്സ് (വിറ്റോറിയോ ഡിസീക്ക) കേൾക്കുന്നുണ്ടോ (ഗീതു മോഹൻദാസ് ) കൈപ്പാട് (ബാബു കാമ്പ്രത്ത്) എന്നിവയാണവ. ഈ ചിത്രങ്ങളുടെ മലയാളം സബ്ടൈറ്റിൽ ഉള്ള ഡിവിഡി കൾ നേരത്തെ പല പരിശീലന സന്ദർഭങ്ങളിലും അധ്യാപകർക്ക് നൽകിയിട്ടുണ്ട്. അവ സ്കൂളിൽ ഉണ്ട്. എന്നാൽ ഈ ഓൺലൈൻ പഠന സന്ദർഭത്തിൽ കുട്ടികളെ വാട്സാപ്പിലൂടെ ഈ ചിത്രങ്ങൾ കാണിക്കുക എന്നത് നടക്കാത്ത കാര്യമാണ്. ഈ അവസരത്തിലാണ് എഫ് എഫ് എസ് ഐ യുടെ ഓൺലൈൻ സ്ട്രീമിംഗ് പ്ലാറ്റ്ഫോമിന്റെ സൗകര്യം പ്രയോജനപ്പെടുത്തി ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കായി ഒരു അക്കാദമിക് ചലച്ചിത്രോത്സവം സംഘടിപ്പിക്കാന്‍ എഫ് എഫ് എസ് ഐ കേരളം തയ്യാറാവുന്നത്. പാഠപുസ്തകത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള സിനിമകള്‍ ഉള്‍പ്പെടുത്തിയാണ് അക്കാദമിക് ചലച്ചിത്രോത്സവം ഒരുക്കുന്നത്. 2021 ജനുവരി 14 മുതല്‍ 30 വരെ സിനിമകള്‍ ഫെഡറേഷന്റെ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ ffsikeralam.online ല്‍ പ്രദര്‍ശിപ്പിക്കുകയാണ്. സിനിമയുടെ അക്കാദമികമായ വശങ്ങളെ സംബന്ധിച്ച് ക്ലാസുകളും ഇതോടൊപ്പം സ്ട്രീം ചെയ്യും. സിനിമയുടെ ലിങ്കുകള്‍ ഓരോ ജില്ലയിലെയും അധ്യാപക കൂട്ടായ്മയിലൂടെ കുട്ടികളിലെത്തിക്കാനാണ് ആസൂത്രണം ചെയ്യുന്നത്.
സിനിമയുടെ ലിങ്കുകള്‍
ബൈസിക്കിള്‍ തീവ്സ് https://ffsikeralam.online/films/bicycle-thieves/
(മലയാളം സബ്ടൈറ്റില്‍ ഉണ്ട്. കാണുന്നില്ലെങ്കില്‍ പ്ലേയറിന്റെ താഴെയുള്ള CC എന്ന ബട്ടണില്‍ അമര്‍ത്തുക)
കൈപ്പാട് https://ffsikeralam.online/films/kaippadu/
കേള്‍ക്കുന്നുണ്ടോ https://ffsikeralam.online/films/kelkkunnundo/