മലയാള സിനിമയുടെ ഭാവുകത്വത്തെ കാലങ്ങൾക്കു മുൻപേ നടന്നു. പരിവർത്തിപ്പിക്കാൻ ശ്രമിച്ച പ്രതിഭാശാലിയായ ചലച്ചിത്ര സംവിധായകനാണ് കെ ജി ജോർജ്. ആഖ്യാനത്തിലും പ്രമേയത്തിലും ഒന്നിനൊന്ന് വ്യത്യസ്തമായ സിനിമകൾ വിഭാവനം ചെയ്യുകയും ആ കാലത്തെ ചലച്ചിത്ര ഭാഷയെ തന്നെ മുറിച്ചുകടക്കാൻ ധൈര്യം കാണിക്കുകയും ചെയ്ത കെ ജി ജോർജ് എന്ന മലയാളത്തിൻ്റെ അഭിമാനമായ ചലച്ചിത്ര സംവിധായകൻ്റെ പ്രധാന സിനിമകൾ ഉൾപ്പെടുത്തിയുള്ള ഒരു ചലച്ചിത്രോത്സവം ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ കേരള ഘടകം സംഘടിപ്പിക്കുകയാണ്.
സപ്തംബർ 16 മുതൽ 21 വരെ നീണ്ടുനിൽക്കുന്ന ഈ ചലച്ചിത്രോത്സവത്തിൽ കെജി ജോർജിൻറെ നാല് സിനിമകളും അദ്ദേഹത്തെക്കുറിച്ച് ലിജിൻ ജോസ് സംവിധാനം ചെയ്ത ഒരു ഡോക്യുമെൻ്ററിയും ആണ് സിനിമകളായി ഉൾപ്പെടുത്തിയിട്ടുള്ളത്. ഫെഡറേഷൻ മുഖമാസികയായ ദൃശ്യ താളത്തിൻ്റെ കെ ജി ജോർജ് പതിപ്പിൻ്റെ പ്രകാശനവും ഈ ചലച്ചിത്ര മേളയോടനുബന്ധിച്ച് നടക്കും.
ചലച്ചിത്രമേള ഉദ്ഘാടനം ചെയ്യുന്നത് പ്രശസ്ത ചലച്ചിത്ര സംവിധായകൻ ടി വി ചന്ദ്രനാണ്. മേളയുടെ അവസാന ദിവസം സപ്തംബർ 21 ന് കെ ജി ജോർജ് സിനിമകളെ സംബന്ധിക്കുന്ന ഓപ്പൺ ഫോറവും ഉണ്ടാവും. സംവിധായനും നടനുമായ കെ ബി വേണു ഓപ്പൺ ഫോറം ഉദ്ഘാടനം ചെയ്യും. കെ ജി ജോർജിനെ കുറിച്ച് പഠിക്കുകയും എഴുതുകയും ചെയ്യുന്ന, അദ്ദേഹത്തിൻ്റെ സിനിമകളെ വലിയ രീതിയിൽ ഇഷ്ടപ്പെടുന്ന പ്രശസ്തരായ ചലച്ചിത്രപ്രവർത്തകർ ഓപ്പൺ ഫോറത്തിൽ പങ്കെടുക്കും.
ചലച്ചിത്രസംവിധായകൻ ലിജിൻ ജോസ് ആണ് ഫെസ്റ്റിവൽ ഡയറക്ടർ.
മുഴുവൻ സുഹൃത്തുക്കളും കെ ജി ജോർജിൻ്റെ സിനിമകൾ കാണുന്നതിനും അദ്ദേഹത്തെക്കുറിച്ച് നിർമ്മിച്ച ഡോക്യുമെൻ്ററി ആസ്വദിക്കുന്നതിനും ഓപ്പൺ ഫോറത്തിൽ പങ്കെടുത്തുകൊണ്ട് കെ ജി ജോർജ്ജ് സിനിമകളുടെ ആഴങ്ങൾ തിരിച്ചറിയുന്നതിനും ഈ ചലച്ചിത്ര മേളിയിൽ ഞങ്ങളോടൊപ്പം ഉണ്ടാകണമെന്ന് സ്നേഹപൂർവ്വം അഭ്യർത്ഥിക്കുകയാണ്
Johnson Mathew
September 15, 2021 at 6:56 pmI am
Interested in this festival
MURALEEDHARAN PV
September 16, 2021 at 12:21 pmis it on online platform?
MURALEEDHARAN PV
September 16, 2021 at 12:22 pmextremely happy about the programme. hope it is on the online platform