ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ കേരള റീജിയൻ്റെ ആഭിമുഖ്യത്തിൽ നമ്മൾ നടത്തിവരുന്ന ഋത്വിക് ഘട്ടക് ചലച്ചിത്രോത്സവത്തിൻ്റെ ഭാഗമായി 2020 നവംബർ 7 ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് ഓപ്പൺ ഫോറം സംഘടിപ്പിക്കുകയാണ്. ഗൂഗിൾ മീറ്റിലാണ് നമ്മൾ ഓപ്പൺ ഫോറം നടത്തുന്നത്.
ഋത്വിക് ഘട്ടക്കിൻ്റെ ജീവിതവും സിനിമയും എന്ന പ്രമേയത്തിൽ ഊന്നിയുള്ള ഓപ്പൺ ഫോറത്തിൽ വിഷയം അവതരിപ്പിച്ചുകൊണ്ട് സംസാരിക്കുന്നത്, ഋത്വിക് ഘട്ടക്ക് ട്രസ്റ്റിൻ്റെ ഭാരവാഹിയും ഘട്ടക്കിൻ്റെ ഭാര്യ സുരമയുമായും കുടുംബവുമായും അടുത്ത ബന്ധവുമുള്ള ശ്രീ ഷാജി ചെന്നൈ ആണ്. ഘട്ടക്കിൻ്റെ ജീവിതത്തെയും സിനിമകളെയും വളരെ അടുത്തുനിന്ന് നോക്കിക്കണ്ട ചലച്ചിത്ര നിരൂപകനും എഴുത്തുകാരനും ആണ് ശ്രീ ഷാജി ചെന്നൈ. ഘട്ടക്കിൻ്റെ 95 ആം ജന്മവാർഷികത്തിൽ നമ്മൾ നടത്തുന്ന ഘട്ടക് ചലച്ചിത്രോത്സവത്തോടുള്ള ആഭിമുഖ്യത്തിലാണ് ഈ ഓപ്പൺ ഫോറത്തിൽ അദ്ദേഹം സംബന്ധിക്കുന്നത്.
ഈ ഓപ്പൺ ഫോറത്തിൽ കേരളത്തിലെ ഫിലിം സൊസൈറ്റി പ്രവർത്തകരും ഘട്ടക്കിനോടും നല്ല സിനിമയോടും താല്പര്യമുള്ള മുഴുവൻ പ്രേക്ഷകരും പങ്കെടുക്കണമെന്ന് എഫ് എഫ് എസ് ഐ കേരളത്തിനുവേണ്ടി സ്നേഹപൂർവ്വം അഭ്യർത്ഥിക്കുകയാണ്
മീറ്റിംഗ് ലിങ്ക് ഇതോടൊപ്പം നൽകുന്നു
Meeting URL: https://meet.google.com/yaf-yokw-dtr