ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ കേരളം സംഘടിപ്പിക്കുന്ന ഓൺലൈൻ ക്ലാസിക് ചലച്ചിത്രോത്സവത്തോട് അനുബന്ധിച്ച് ഓപ്പൺ ഫോറം സംഘടിപ്പിക്കുന്നു. ക്ലാസിക്കുകളുടെ സമകാലികത എന്ന വിഷയത്തിൽ ഒക്ടോബർ 25 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് ഗൂഗിൾ മീറ്റിൽ ആയിരിക്കും ഓപ്പൺ ഫോറം നടത്തുന്നത്. ചലച്ചിത്ര നിരൂപകരായ കെ രാമചന്ദ്രൻ, വി കെ ജോസഫ്, ജി പി രാമചന്ദ്രൻ, പ്രിയ എസ് എന്നിവർ ഓപ്പൺ ഫോറത്തിൽ സംസാരിക്കും. ക്ലാസിക് ചലച്ചിത്രോത്സവത്തിൽ വിവിധ സിനിമകൾ അവതരിപ്പിച്ച ജിതിൻ കെ സി. സംഗീത ചേനംപുല്ലി, ഷിജു ആർ, ജിനേഷ് കുമാർ എരമം, കെ പി ജയകുമാർ, മധു ജനാർദനൻ, സ്മിതാ പന്ന്യൻ എന്നിവരും സംബന്ധിക്കും.
ക്ലാസിക് ചലച്ചിത്രോത്സവത്തിൽ പങ്കെടുത്ത ചലച്ചിത്രപ്രേമികളെ ഈ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നു.