സിനിമ അതിശക്തമായ രാഷ്ട്രീയ ആയുധമാണെന്ന് വിശ്വസിക്കുന്ന സംവിധായകനാണ് ആനന്ദ് പട്‌വര്‍ദ്ധന്‍. ആസൂത്രിതമായി നമ്മുടെ രാജ്യത്ത് ഫാസിസം നടപ്പില്‍ വരുത്തുന്നതിന്റെ, എതിര്‍ശബ്ദങ്ങളെ തുടച്ചു നീക്കുന്നതിന്റെ, ദേശീയതയുടെ പേരില്‍ എന്ത് അക്രമവും നടപ്പിലാക്കുന്നതിന്റെ നടുക്കുന്ന ദൃശ്യപരമ്പരയാണ് അദ്ദേഹത്തിന്റെ പുതിയ സിനിമയായ റീസണ്‍ അഥവാ വിവേകം. സമീപകാല ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങളെ അങ്ങേയറ്റം സത്യസന്ധമായി പിന്തുടരുന്ന ഈ ഡോക്യുമെന്ററി എണ്ണൂറിലധികം മണിക്കൂറുകള്‍ ചിത്രീകരിച്ചതിന് ശേഷം ഇരുനൂറ്റി അറുപത് മിനുട്ടുകളിലേക്ക് എഡിറ്റ് ചെയ്ത് ചുരുക്കപ്പെട്ടതാണ്. ഈ ചിത്രം പുറത്തുവരാതിരിക്കാനായി അധികാരികള്‍ നടത്തിയ എല്ലാ ശ്രമങ്ങളെയും ദീര്‍ഘമായ നിയമപോരാട്ടത്തിലൂടെ അതിജീവിച്ചാണ് ആനന്ദ് പട്‌വര്‍ദ്ധന്‍ ഈ ചിത്രം പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിച്ചത്. എട്ട് അധ്യായങ്ങളിലായി പരസ്പരബന്ധിതമായി അവതരിപ്പിക്കപ്പെടുന്ന ഈ ആശയങ്ങള്‍ അനുദിനം നമ്മളുടെ ജീവിതത്തെ ബാധിച്ചുകൊണ്ടിരിക്കുന്ന ഒരു സന്ദര്‍ഭത്തിലാണ് ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ കേരളം റീസണ്‍ മലയാളം പതിപ്പ് ഓണ്‍ലൈനായി പ്രദര്‍ശിപ്പിക്കുന്നത്. പയ്യന്നൂര്‍ ഓപ്പണ്‍ ഫ്രെയിം ഫിലിം സൊസൈറ്റി പ്രവര്‍ത്തകരാണ് ഈ ചിത്രത്തിന്റെ അയ്യായിരത്തോളം ഉപശീര്‍ഷകങ്ങള്‍ മലയാളത്തിലാക്കിയത്.
സിനിമയോടുള്ള താത്പര്യത്തിനപ്പുറം അതില്‍ ഉള്ളടങ്ങിയ രാഷ്ട്രീയത്തോട് ചേര്‍ന്നുനില്‍ക്കുന്ന മുഴുവന്‍ ആളുകളെയും ഈ ചലച്ചിത്ര പ്രദര്‍ശനത്തിലേക്ക് സ്വാഗതം ചെയ്യേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമകൂടിയാണ്. വസ്തുതകളെയും മനുഷ്യരുടെ നേരനുഭവങ്ങളെയും കൃത്യമായി തിരിച്ചറിഞ്ഞു മാത്രമേ ഫാസിസത്തോടുള്ള നമ്മുടെ ആശയപരമായ സംവാദങ്ങള്‍ നിശിതമാവുകയുള്ളൂ. അതിന് ഈ ഡോക്യുമെന്ററിയോളം തെളിച്ചവും ആധികാരികതയും ഉള്ള സാമഗ്രികള്‍ അധികമുണ്ടായിട്ടില്ല. ആയതുകൊണ്ട് മഴുവന്‍ സുഹൃത്തുക്കളെയും ഈ സിനിമയുടെ പ്രദര്‍ശനത്തിലേക്ക് സ്വാഗതം ചെയ്യുന്നു.
FFSI KERALAM സ്ട്രീമിംഗ് സൈറ്റായ ffsikeralam.online ല്‍ ആണ് റീസണ്‍ പ്രദര്‍ശിപ്പിക്കുന്നത്. 2020 നവംബര്‍ 29, 30 തീയതികളില്‍ രാവിലെ 9 മണിമുതല്‍ സിനിമ നമ്മുടെ സൈറ്റില്‍ ലഭ്യമാകും. നവംബര്‍ 30 തിങ്കളാഴ്ച വൈകുന്നേരം 7 മണിക്ക് നമ്മോട് സംസാരിക്കാന്‍ ആനന്ദ് പട്‌വര്‍ദ്ധന്‍ ഓണ്‍ലൈനില്‍ എത്തിച്ചേരും. സിനിമ വീണ്ടും കാണുന്നതിനും ആനന്ദ് പട്‌വര്‍ദ്ധന്റെ വാക്കുകള്‍ ശ്രവിക്കുന്നതിനും മുഴുവന്‍ സുഹൃത്തുക്കളും ഉണ്ടാകണം എന്ന് ഒരിക്കല്‍ കൂടി അഭ്യര്‍ത്ഥിക്കുന്നു.
Shaju M A
November 22, 2020 at 9:52 pmGreat to know that voices against increasing fascist movements in India is being heard after a long time..Waiting for the show
Naseema
November 24, 2020 at 7:52 amWaiting for the show
ANILKUMAR V K
November 25, 2020 at 10:20 pmAwaiting the pleasure of seeing the documentary of Anand Patvardhan
M0hanan P C
November 26, 2020 at 6:47 pmAwaiting for the unique opportunity to view again this great master’s works.